TRENDING:

വിവാഹ വേദിയിലേക്ക് ബുള്ളറ്റ് ഓടിച്ച് നവദമ്പതികളുടെ മാസ് എൻട്രി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Last Updated:
ദാസരി ക്രാന്തി കുമാർ 
advertisement
1/5
വിവാഹ വേദിയിലേക്ക് ബുള്ളറ്റ് ഓടിച്ച് നവദമ്പതികളുടെ മാസ് എൻട്രി; കയ്യടിച്ച് സോഷ്യല്‍ മീഡിയ
വ്യത്യസ്തമായ രീതിയില്‍ വിവാഹങ്ങള്‍ ആഘോഷമാക്കുന്ന കാലമാണിത്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു വിവാഹമാണ് ഈയടുത്ത് തെലങ്കാനയില്‍ നടന്നത്. ബുള്ളറ്റ് ഓടിച്ച് വിവാഹവേദിയിലെത്തിയ നവദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
advertisement
2/5
ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ പല്‍വാഞ്ച നഗരത്തില്‍ നടന്ന വിവാഹത്തിലാണ് നവദമ്പതികളുടെ ഈ മാസ് എന്‍ട്രി. പണ്ടേല രാമകൃഷ്ണറാവു-പ്രമീള ദമ്പതികളുടെ മകനായ രവിതേജയാണ് വരന്‍. ആന്ധ്രാ സ്വദേശിയായ ഡോ. സിന്ധുവാണ് വധു. ഇവരുടെ വിവാഹം ജൂണ്‍ 7നാണ് നടന്നത്. തുടര്‍ന്ന് വിവാഹ റിസപ്ഷന്‍ പല്‍വാഞ്ചയിലാണ് ഏര്‍പ്പെടുത്തിയിരുന്നത്.
advertisement
3/5
ഈ റിസപ്ഷന്‍ വേദിയിലേക്കാണ് ഇരുവരും രണ്ട് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചെത്തിയത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച ബൈക്കുകളിലാണ് ഇരുവരും എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും പൂക്കള്‍ എറിഞ്ഞാണ് ഇവരെ സ്വീകരിച്ചത്.
advertisement
4/5
നഗരത്തിലൂടെ ബൈക്കോടിച്ച ശേഷമാണ് ഇരുവരും വിവാഹവേദിയിലെത്തിയത്. ജനങ്ങള്‍ ഇവരെ അദ്ഭുതത്തോടെ നോക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിരവധി പേരാണ് നവദമ്പതികളുടെ ഈ മാസ് എന്‍ട്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
advertisement
5/5
''സാധാരണയായി വധുവിന് വരന്‍ സാരി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയാണ് സമ്മാനമായി നല്‍കാറുള്ളത്. എന്നാല്‍ എന്റെ പങ്കാളിയ്ക്ക് അതിലും വലിയൊരു സര്‍പ്രൈസ് കൊടുക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. റിസപ്ഷന് അവള്‍ക്ക് തനിയെ ഓടിച്ചെത്താന്‍ കഴിയുന്ന ഒരു ബൈക്ക് സമ്മാനമായി കൊടുക്കണമെന്നാണ് എനിക്ക് തോന്നിയത്. ഇക്കാര്യം പങ്കാളിയുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അവള്‍ക്കും അത് വളരെ സന്തോഷമായി. ഇത് ഞങ്ങളുടെ ജീവിതത്തിലെ തന്നെ മറക്കാനാകാത്ത നിമിഷമാണ്,' വരനായ രവിതേജ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
വിവാഹ വേദിയിലേക്ക് ബുള്ളറ്റ് ഓടിച്ച് നവദമ്പതികളുടെ മാസ് എൻട്രി; കയ്യടിച്ച് സോഷ്യല്‍ മീഡിയ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories