TRENDING:

Vidhu Prathap | 'ആ നാറി അവളെയും കൊണ്ട് പോയി'; ആദ്യ പ്രണയവും തേപ്പും എന്തായിരുന്നെന്ന് വിധു പ്രതാപ്

Last Updated:
ആദ്യ പ്രണയവും കിട്ടിയ 'തേപ്പും' വിവരിച്ച് വിധു പ്രതാപ്
advertisement
1/7
Vidhu Prathap | 'ആ നാറി അവളെയും കൊണ്ട് പോയി'; ആദ്യ പ്രണയവും തേപ്പും എന്തായിരുന്നെന്ന് വിധു പ്രതാപ്
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ് (Vidhu Prathap). ആൽബം കാലങ്ങളിൽ തുടങ്ങി ചലച്ചിത്ര പിന്നണിഗാന രംഗവും താണ്ടി റിയാലിറ്റി ഷോ വരെ അദ്ദേഹത്തിന്റെ ശബ്ദ സൗകുമാര്യം ഏവരും അറിഞ്ഞതാണ്. 'വോയിസ് ഓഫ് ദി ഇയർ' ടി.വി. ഷോയിൽ വിജയി ആയ ശേഷം വിധു പ്രതാപ് സംഗീതം വളരെ ഗൗരവത്തോടെ കാണാൻ ആരംഭിച്ചു
advertisement
2/7
'പാദമുദ്ര' എന്ന സിനിമയിൽ പാടിയ നാലാം ക്‌ളാസുകാരനിൽ നിന്നും വിധു ഏറെ മുന്നേറിയിരിക്കുന്നു. പാട്ടിന്റെ ലോകത്തു നിന്ന് തന്നെയാണ് ഭാര്യ ദീപ്തി ജീവിതത്തിൽ ഒപ്പം കൂടിയതും. വിധു പാടിയ ഒരു ആൽബം ഗാനത്തിൽ ദീപ്തിയായിരുന്നു നർത്തകി. പക്ഷേ, തനിക്ക് ഒരു ആദ്യ പ്രണയം ഉണ്ടായിരുന്നു എന്നും അതുവഴി കിട്ടിയത് തേപ്പായിരുന്നു എന്നും വിധു പറഞ്ഞ ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/7
പഴയ പ്രീ-ഡിഗ്രി കാലത്താണ് വിധുവിന്റെ വിദ്യാഭ്യാസം. തിരുവനന്തപുരത്തായിരുന്നു പഠനം. പ്രീ-ഡിഗ്രി സെക്കന്റ് ഇയറിന് പഠിക്കുമ്പോഴാണ് പ്രണയം മൊട്ടിട്ടത്
advertisement
4/7
പ്രീ-ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്ന പെൺകുട്ടിയോടായിരുന്നു പ്രണയം. പ്രീ-ഡിഗ്രി പാസായി. അങ്ങനെ പഠനം കഴിഞ്ഞ് വിധു ഡിഗ്രിക്ക് ജോയിൻ ചെയ്യാൻ നിൽക്കുമ്പോഴായിരുന്നു ഒരു തേപ്പ് ഉൾപ്പെടെ കിട്ടിയത്
advertisement
5/7
മനസുകൊണ്ട് പ്രണയിച്ച ആളായിരുന്നു വിധു. ഡിഗ്രിക്ക് ചേരാനുള്ള ഗ്യാപ്പിൽ 'വേറൊരു നാറി അവളെയും കൊണ്ട് പോയി' എന്ന് വിധു. എന്നും അവളുടെ കൂടെ കാണുന്ന ഒരുത്തനായിരുന്നു അതെന്ന് വിധു
advertisement
6/7
എന്തായാലും ദീപ്തി വിധുവിനായി മറ്റൊരിടത്തുണ്ടായി. 2008ൽ ദീപ്തിയും വിധുവും വിവാഹിതരായി. അവതാരകയും നർത്തകിയുമാണ് ദീപ്തി
advertisement
7/7
ലോക്ക്ഡൗൺ നാളുകളിലും മറ്റും ദീപ്തിയും വിധു പ്രതാപും സോഷ്യൽ മീഡിയയിൽ സജീവമായി മാറി
മലയാളം വാർത്തകൾ/Photogallery/Buzz/
Vidhu Prathap | 'ആ നാറി അവളെയും കൊണ്ട് പോയി'; ആദ്യ പ്രണയവും തേപ്പും എന്തായിരുന്നെന്ന് വിധു പ്രതാപ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories