TRENDING:

'രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒരുമിച്ച് ദീപാവലി ആഘോഷിച്ചോ'? ചോദ്യവുമായി ആരാധകർ; ഒപ്പം തെളിവുകളും

Last Updated:
എന്നാൽ പിന്നെ പ്രണയിലാണെന്ന് സമ്മതിച്ചൂടെയെന്നാണ് ആരാധകർ പറയുന്നത്.
advertisement
1/8
'രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒരുമിച്ച് ദീപാവലി ആഘോഷിച്ചോ'? ചോദ്യവുമായി ആരാധകർ; ഒപ്പം തെളിവുകളും
സിനിമ താരങ്ങളെ പറ്റിയുള്ള ഗോസിപ്പുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വാര്‍ത്തകള്‍ എന്ന നിലയില്‍ പലപ്പോഴും മാധ്യമങ്ങളില്‍ ചർച്ചയാകാറുണ്ട്. ഇതിനിടെയിലാണ് രശ്മിക മന്ദന്നയും വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തി പ്രചരിച്ചത്.
advertisement
2/8
എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മിൽ ഡേറ്റിംഗിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ദീപാവലി ആഘോഷത്തിൽ താരങ്ങൾ പങ്കുവച്ച പോസ്റ്റിനു പിന്നാലെയാണ് ആരാധകരുടെ ഈ സംശയം.
advertisement
3/8
ഇരുവരും സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച ദീപാവലി ആഘോഷിച്ചത് ഒരുമിച്ചായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതിന്റെ തെളിവുകളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
advertisement
4/8
നവംബർ 12 ന്, എക്സില്ഡ ദീപാവലി ആശംസ നേർന്ന് വിജയ് ദേവരകൊണ്ട ഒരു ചിത്രം പങ്കുവച്ചിരുന്നു. പരമ്പരാഗത വസ്ത്രമായ മഞ്ഞ കുർത്ത-പൈജാമ ധരിച്ചാണ് താരം ചിത്രത്തിൽ കാണുന്നത്.
advertisement
5/8
മാതാപിതാക്കളോടൊപ്പവും, സഹോദരൻ ആനന്ദിനൊപ്പവും വളർത്തുനായക്കൊപ്പവും ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളൊടൊപ്പം ഹാപ്പി ദീപാവലി മൈ ലവ്സ് എന്നാണ് കുറിച്ചത്.
advertisement
6/8
രശ്മിക മന്ദന്നയും ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സാരി ധരിച്ച ഒരു സോളോ ഫോട്ടോ പങ്കുവച്ചാണ് താരം എത്തിയത്. പോസ്റ്റിനു താഴെ ഹാപ്പി ദീപാവലി മൈ ലവ്സ് എന്നാണ് കുറിച്ചത്. രണ്ടുപേരും ഒരുപോലെ കുറിച്ചത് കിംവദന്തിക്ക് കാരണമായി.
advertisement
7/8
കൂടാതെ താരങ്ങൾ പങ്കുവച്ച രണ്ട് ചിത്രങ്ങളിലെയും ഭിത്തി സമാനമാണെന്ന് ആരാധകർ ശ്രദ്ധിച്ചു. പരസ്യമായി ഇത് സമ്മതിച്ചൂടെ എന്ന് ഒരു ആരാധകൻ കുറിച്ചു.
advertisement
8/8
ഒരു ഫർണിച്ചറും സമാനമാണെന്ന് കാണിക്കുന്ന് മറ്റൊരു ചിത്രവും തെളിവായി താരം പങ്കുവയ്ക്കുനുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒരുമിച്ച് ദീപാവലി ആഘോഷിച്ചോ'? ചോദ്യവുമായി ആരാധകർ; ഒപ്പം തെളിവുകളും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories