TRENDING:

Meera Vasudevan | പ്രായത്തിൽ ആർക്ക് ചേതം? മീര തന്റെ ഹൃദയത്തിൽ സ്നേഹം നിറയ്ക്കുന്നവൾ എന്ന് ഭർത്താവ് വിപിൻ

Last Updated:
മീരയ്ക്ക് ഇപ്പോൾ 42 വയസ്. പലരും മീരയുടെയും വിപിന്റെയും പ്രായത്തെ താരതമ്യപ്പെടുത്തി സൈബർ ഇടത്തിൽ ആക്രമണം അഴിച്ചു വിടുന്നുണ്ട്
advertisement
1/9
Meera Vasudevan | പ്രായത്തിൽ ആർക്ക് ചേതം? മീര തന്റെ ഹൃദയത്തിൽ സ്നേഹം നിറയ്ക്കുന്നവൾ എന്ന് ഭർത്താവ് വിപിൻ
ഇക്കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവൻ (Meera Vasudevan) പുനർവിവാഹിതയായ വിവരം അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ലോകത്തെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കം ആണ് മീരയുടെ ഭർത്താവ്. പ്രശസ്ത മെഗാ സീരിയൽ ആയ കുടുംബവിളക്കിൽ അഞ്ചു വർഷമായി ഒന്നിച്ചു പ്രവർത്തിച്ചവരാണ് മീരയും വിപിനും. വിവാഹ വിവരം വന്നതും മീരക്ക് നേരെ സൈബർ ഇടത്തിൽ രൂക്ഷ പ്രതികരണം ആരംഭിച്ചു കഴിഞ്ഞു
advertisement
2/9
മുൻപ് രണ്ടുവട്ടം വിവാഹമോചനം നേടിയ മീരയുടെ മൂന്നാം വിവാഹമാണ് ഇത്. രണ്ടാം വിവാഹത്തിൽ ഒരു മകനുണ്ട്. പോരെങ്കിൽ പലരും മീരയുടെ പ്രായത്തെയും വിപിന്റെ പ്രായത്തെയും താരതമ്യപ്പെടുത്തി സൈബർ ഇടത്തിൽ ആക്രമണം അഴിച്ചു വിടുന്നുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/9
മോഡൽ, അഭിനേത്രി, എഴുത്തുകാരി തുടങ്ങിയ നിലകളിൽ വളരെ വർഷങ്ങളായി തിളങ്ങുന്ന വ്യക്തിയാണ് മീര വാസുദേവൻ. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ എല്ലാ രംഗങ്ങളിലും മീര മികവ് പുലർത്തിയിരുന്നു
advertisement
4/9
മീരയ്ക്ക് ഇപ്പോൾ 42 വയസ് പ്രായമുണ്ട്. മുൻപ് രണ്ടു തവണ വിവാഹം ചെയ്ത വിവരവും പലർക്കും ദഹിക്കുന്നില്ല. അസ്വാരസ്യങ്ങളുടെ പേരിൽ മീര രണ്ടു ബന്ധങ്ങളിൽ നിന്നും പുറത്തുകടക്കുകയായിരുന്നു. വിപിനുമായുള്ള പ്രായവ്യത്യാസമാണ് ചിലർക്ക് വിഷയം
advertisement
5/9
വിപിന് എത്ര വയസുണ്ട് എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല എങ്കിലും, ഇപ്പോൾ തന്നെ പലരും മുഖലക്ഷണം നോക്കി പ്രവചിക്കുന്നതിൽ സ്വയം പ്രഖ്യാപിത പ്രഗത്ഭരാകാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. മീരയെക്കാൾ 'വളരെ പ്രായം കുറഞ്ഞ' വിപിനെ വിവാഹം ചെയ്തതാണ് ഇവർക്ക് പ്രശ്നം
advertisement
6/9
മീരയുടെയും വിപിനിന്റെയും വിവാഹവാർത്ത വന്ന ലിങ്കുകളിലും, അവരുടെ പോസ്റ്റുകളിലും ചിലർ ആക്രമണം അഴിച്ചു വിട്ടിട്ടുണ്ട്. എന്നാൽ തനിക്ക് മീരയോടുള്ള പ്രണയത്തെപ്പറ്റി വിപിൻ പറഞ്ഞു കഴിഞ്ഞിരിക്കുന്നു
advertisement
7/9
നീയെന്റെ ഹൃദയത്തിൽ നിറയ്ക്കുന്ന സ്നേഹമാണ് എന്റെ പുഞ്ചിരിക്ക് പിറകിലെ ശക്തി എന്ന് വിപിൻ. ഇദ്ദേഹം പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റഗ്രാം ചിത്രത്തിൽ മീര നൽകിയ കമന്റിന് വിപിൻ നൽകിയ മറുപടിയാണിത്
advertisement
8/9
സ്വയം സന്തോഷിപ്പിക്കാനുള്ള കരുത്തുള്ളപ്പോൾ, നമ്മൾ എന്നെന്നും സന്തോഷവാന്മാരാകും എന്ന് ക്യാപ്‌ഷൻ നൽകി തന്റെ ഒരു പോർട്രൈറ് ഫോട്ടോ വിപിൻ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ താഴെ, 'എന്റെ ഭർത്താവ് പറഞ്ഞത് ശരിയാണ്, നമ്മൾ എങ്ങനെയാകും' എന്ന് മീര മറുപടി കൊടുത്തിരുന്നു
advertisement
9/9
കോയമ്പത്തൂരിൽ വച്ച് വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഏപ്രിൽ മാസത്തിൽ താലികെട്ടൽ നടന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Meera Vasudevan | പ്രായത്തിൽ ആർക്ക് ചേതം? മീര തന്റെ ഹൃദയത്തിൽ സ്നേഹം നിറയ്ക്കുന്നവൾ എന്ന് ഭർത്താവ് വിപിൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories