TRENDING:

Ira Khan wedding | 1862 കോടി ആസ്തിയുള്ള അച്ഛൻ ആമിർ ഖാന്റെ മകൾ ഐറയുടെ വിവാഹം ഇങ്ങനെ

Last Updated:
പ്രണയവിവാഹമാണ് ഇവരുടേത്. ആമിറിന്റെ ഫിറ്റ്നസ് കോച്ച് ആയിരുന്നു മരുമകൻ എന്നതും ശ്രദ്ധേയം
advertisement
1/8
Ira Khan wedding | 1862 കോടി ആസ്തിയുള്ള അച്ഛൻ ആമിർ ഖാന്റെ മകൾ ഐറയുടെ വിവാഹം ഇങ്ങനെ
ലാളിത്യത്തിന്റെ പ്രതീകമായി നടൻ ആമിർ ഖാന്റെ (Aamir Khan) ഏക പുത്രി ഐറാ ഖാന്റെ (Ira Khan) വിവാഹച്ചടങ്ങുകൾ. ഫിറ്റ്നസ് ട്രെയ്‌നറായ നൂപുർ ശിഖാരെയാണ് ഐറയുടെ വരൻ. പ്രണയവിവാഹമാണ് ഇവരുടേത്. ആമിറിന്റെ ആദ്യവിവാഹത്തിലെ മകളാണ് ഐറ. എന്നിരുന്നാലും രണ്ടാം ഭാര്യയായ കിരൺ റാവുവും വിവാഹ ചടങ്ങുകളിൽ അതിഥിയായി പങ്കുകൊണ്ടു
advertisement
2/8
ആമിറിന്റെ ഫിറ്റ്നസ് കോച്ച് ആയിരുന്നു മരുമകൻ എന്നതും ശ്രദ്ധേയം. വിവാഹശേഷം ആമിറും വധൂവരന്മാരും പാപ്പരാസികൾക്ക് മുൻപായി പോസ് ചെയ്തു. ബീജ് നിറത്തിലെ കുർത്തയും പിങ്ക് നിറമുള്ള ടർബനുമാണ് ആമിർ ധരിച്ചത്. 1862 കോടി ആസ്തിയുള്ള അച്ഛന്റെ മകളായ ഐറയുടെ വിവാഹ രീതി ഏവരെയും അമ്പരപ്പിക്കുന്നതായി (തുടർന്ന് വായിക്കുക)
advertisement
3/8
രജിസ്റ്റർ വിവാഹമാണ് നടന്നത്. വിവാഹവേദിക്ക് പുറമെ, ഡൽഹി, ജയ്‌പൂർ, മുംബൈ എന്നിവിടങ്ങളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്
advertisement
4/8
ജനുവരി ആറിനും പത്തിനുമിടയിലാണ് വിവാഹ റിസപ്ഷൻ നടക്കുക എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡിൽ വച്ചാണ് രജിസ്റ്റർ വിവാഹം നടന്നത്
advertisement
5/8
വളരെ നാളുകളായുള്ള പ്രണയമാണ് ഇവരുടേത്. റീന ദത്ത, ആമിർ ഖാൻമാരുടെ പുത്രിയാണ് ഐറ. ആമിർ ഖാന്റെ കുടുംബവുമായി നൂർപുർ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്
advertisement
6/8
മുംബൈയിലെ മാതുങ്കയിൽ നിന്നുള്ള പ്രശസ്തമായ സ്റ്റോറിൽ നിന്നുമാണ് ഐറയുടെ ആഭരണങ്ങൾ വാങ്ങിയത്. മറ്റെങ്ങും കാണാത്ത ഡിസൈനുകളിൽ തീർത്ത ആഭരണങ്ങളാണ് ഇവിടെ വിൽക്കുന്നത്
advertisement
7/8
വിവാഹ സദ്യയിലെ വിഭവങ്ങളെപ്പറ്റിയും റിപോർട്ടുകൾ വന്നുകഴിഞ്ഞു. രുചികരമായ ഭക്ഷണങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നുള്ള വിഭവങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ടാകും. വിവാഹശേഷം ആമിർ മാധ്യമങ്ങളോട് നന്ദി പ്രകാശിപ്പിച്ചു
advertisement
8/8
മറ്റു താരപുത്രന്മാരെയും പുത്രികളെയും അപേക്ഷിച്ച് ഐറാ ഖാൻ പ്രവർത്തിക്കുന്നത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിലാണ്. ഒരു ജനുവരി മൂന്നാം തിയതിയാണ് ഐറ നൂപുറിനെ കണ്ടുമുട്ടിയത് എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വിഷാദരോഗം നേരിട്ടതിനെക്കുറിച്ച് തുറന്നു സംസാരിച്ചും ഐറാ ഖാൻ വാർത്തകളിൽ ഇടം നേടി
മലയാളം വാർത്തകൾ/Photogallery/Buzz/
Ira Khan wedding | 1862 കോടി ആസ്തിയുള്ള അച്ഛൻ ആമിർ ഖാന്റെ മകൾ ഐറയുടെ വിവാഹം ഇങ്ങനെ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories