ആർക്കും കാണാൻ കഴിയാത്ത സമ്മാനം; പരിണീതി ചോപ്രയ്ക്ക് സാനിയ മിർസ നൽകിയ വിവാഹസമ്മാനം എന്തെന്ന ചോദ്യത്തിനുള്ള മറുപടി
- Published by:user_57
- news18-malayalam
Last Updated:
സാനിയ മിർസയും പരിണീതി ചോപ്രയും തമ്മിൽ വളരെ വർഷങ്ങളായുള്ള ബന്ധമാണ്
advertisement
1/6

സെപ്റ്റംബർ 24ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ വച്ചുനടന്ന ചടങ്ങിൽ നടി പരിണീതി ചോപ്രയും (Parineeti Chopra) ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും (Raghav Chadha) വിവാഹിതരായി. വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിലേക്ക് സാനിയ മിർസയ്ക്ക് (Sania Mirza) ക്ഷണമുണ്ടായിരുന്നു. പരിണീതിയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ ഒരാളാണ് സാനിയ മിർസ. അതിനാൽ തന്നെ വിവാഹത്തിൽ സാനിയയും സഹോദരിയും പങ്കെടുത്തു
advertisement
2/6
വളരെ വർഷങ്ങളായുള്ള ബന്ധമാണ് സാനിയ മിർസയും പരിണീതി ചോപ്രയും തമ്മിൽ. അക്കാരണം മാത്രം മതി, ഈ വിവാഹം ഒരുവിധേനെയും ഒഴിവാക്കാതെ പങ്കെടുക്കാൻ. സഹോദരി അനം മിർസയാണ് സാനിയക്കൊപ്പം പങ്കെടുത്തത് (തുടർന്ന് വായിക്കുക)
advertisement
3/6
വിവാഹശേഷം സാനിയ മിർസയും സഹോദരിയും ഉദയ്‌പൂർ എയർപോർട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പാപ്പരാസികൾ ക്യാമറയിൽ പകർത്തുകയും ചെയ്‌തു. പലർക്കും അറിയേണ്ടത് പ്രിയപ്പെട്ട കൂട്ടുകാരിക്ക് സാനിയ എന്ത് സമ്മാനം നൽകി എന്നാണ്
advertisement
4/6
ചോദ്യത്തിന് ഹിന്ദിയിലായിരുന്നു മറുപടി. സാനിയ പരിണീതിക്ക് നൽകിയ സമ്മാനം ആർക്കും കാണാൻ കഴിയാത്ത ഒന്നാണ്
advertisement
5/6
'എന്ത് സമ്മാനം നൽകാനാണ്. ഞാൻ എന്റെ അനുഗ്രഹങ്ങൾ നൽകി' എന്നായിരുന്നു സാനിയയുടെ പ്രതികരണം. വിവാഹത്തിന് ശേഷം എയർപോർട്ടിൽ സാനിയ അണിഞ്ഞ വേഷവും ശ്രദ്ധനേടിയിരുന്നു
advertisement
6/6
ലൈം ഗ്രീൻ കഫ്ത്താൻ കുർത്തയായിരുന്നു സാനിയ മിർസയുടെ വേഷം. ഇതിൽ ഫ്ലോറൽ പാറ്റേണും ഉണ്ടായിരുന്നു. പേസ്റ്റൽ ഷെയ്ഡിലേതായിരുന്നു ഇത്. പല വർണങ്ങളിലുള്ള വെർട്ടിക്കൽ സ്ട്രൈപ്പ്ഡ് സ്ട്രെയ്റ്റ് പാന്റ്സ് കൂടിയുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
ആർക്കും കാണാൻ കഴിയാത്ത സമ്മാനം; പരിണീതി ചോപ്രയ്ക്ക് സാനിയ മിർസ നൽകിയ വിവാഹസമ്മാനം എന്തെന്ന ചോദ്യത്തിനുള്ള മറുപടി