മറ്റുള്ള കല്ലറകളിൽ നിന്നും വ്യത്യസ്തം; തമിഴ് ഹാസ്യനടൻ കുമരിമുത്തുവിനായി മക്കൾ എഴുതിയ വാചകം എന്തെന്നറിയുമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിൽ 30 വർഷങ്ങൾകൊണ്ട് 1,000-ത്തിലധികം ചിത്രങ്ങളിൽ കുമരി മുത്തു അഭിനയിച്ചു
advertisement
1/13

സാധാരണയായി ഒരാൾ മരിച്ചു കഴിഞ്ഞ് അടക്കം ചെയ്യുന്ന കല്ലറയിൽ ജനിച്ച തീയതി, മരിച്ച തീയതി എഴുതും. ചിലർ ചെറിയവാചകങ്ങൾ എഴുതും. അങ്ങനെയൊരു വാചകമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇടം പിടിക്കുന്നത്. 90-കളിലെ തമിഴ് സിനിമയിലെ ഹാസ്യ നടന്മാർ നിരവധി ഉണ്ടായിരുന്നുവെങ്കിലും അവരിൽ ചിലർ മാത്രമാണ് ആരാധകരുടെ മനസിൽ ഇടംപിടിച്ചത്.
advertisement
2/13
അങ്ങനെ ആളുകളുടെ മനസ്സിൽ നിങ്ങൾ ഇടം പിടിച്ചവരിൽ ഒരാളാണ് ഹാസ്യ നടൻ കുമരിമുത്തു. പലരേയും തൻ്റെ നർമ്മരസമായ ഹാസ്യങ്ങൾ കൊണ്ട് ചിരിപ്പിച്ച നടൻ.
advertisement
3/13
കുമരിമുത്തു എന്ന പേര് കേട്ടാൽ ആദ്യം നമ്മുടെ ഓർമ്മയിലേക്ക് വരുന്നത് അയാളുടെ ചിരിയാണ്. ആ ചിരി തന്നെയാണ് പല സിനിമകളിലും അദ്ദേഹത്തിന് വേഷം കിട്ടാനുള്ള കാരണവും.
advertisement
4/13
അഭിനയത്തോടുള്ള ഇഷ്ടം കാരണം കുമരിമുത്തു 14-ാം വയസിൽ സ്വദേശമായ കന്യാകുമാരിയിൽ നിന്നും ചെന്നൈയിൽ എത്തി. നാടക വേദികളിൽ അഭിനയിച്ചതിലൂടെ വെള്ളിത്തിരയിലും അവസരം ലഭിച്ചു.
advertisement
5/13
വളരെ സാധാരണമായ ഭാവം കൊണ്ട് കുമരിമുത്തു സിനിമയിൽ പല കഷ്ടപാടുകളും സഹിച്ചു. ഇതിലൂടെ തന്നെയാണ് സിനിമയിൽ അനവധി നിരവധി വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചത്.
advertisement
6/13
സിനിമാ സംഘടനയുടെ ഭരണത്തിൻ്റെ മേൽ കടുത്ത വിമർശനം നടത്തുകയും തമിഴ് സിനിമയുടെ ഉയർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് കുമരിമുത്തു.
advertisement
7/13
വിമർശനങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കേസിലേക്കും കടന്നിരുന്നു. സംഘടനയെ എതിർത്ത് അദ്ദേഹം കോടതി പോയി വിജയിച്ചു വീണ്ടും സംഘടനയിൽ ചേർത്തു.
advertisement
8/13
കുമരിമുത്തു കരുണാനിധിയുമായി അഭ്യേദ്യബന്ധം പുലർത്തിയിരുന്നു. പാർട്ടിയിലും കുമരി മുത്തു തന്റെതായ സ്ഥാനം കണ്ടെത്തിയിരുന്നു.
advertisement
9/13
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിൽ 30 വർഷങ്ങൾകൊണ്ട് 1,000-ത്തിലധികം ചിത്രങ്ങളിൽ കുമരി മുത്തു അഭിനയിച്ചിരുന്നു.
advertisement
10/13
മികച്ച നടൻ, പ്രസംഗകൻ എന്ന നിലയിൽ മികച്ച ഗുണങ്ങളുള്ള കുമരിമുത്തു 2016 ഫെബ്രുവരിയിൽ മരിച്ചു. തുടർന്നാണ് അദ്ദേഹത്തിന്റെ കല്ലറയും അതിലെ എഴുത്തും ചർച്ചാവിഷയമായി മാറിയത്.
advertisement
11/13
സംവിധായകൻ മഹേന്ദ്രൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് കല്ലറയെ കുറിച്ച് സംസാരിച്ചത്.
advertisement
12/13
"ദൈവത്തിന് ...അവൻ്റെ ചിരി ആസ്വദിക്കാൻ സമയമായി" എന്നാണ് കല്ലറയിൽ എഴുതിയിരുന്നത്.ആ മികച്ച ഹാസ്യ നടന്റെ ചിരി ഇനി ദൈവത്തിനുള്ളത്. ആ സമയമാണ് ഇതെന്നാണ് വാചകങ്ങളിൽ നിന്നുള്ള അർത്ഥം.
advertisement
13/13
കല്ലറയുടെ മേൽ പതിഞ്ഞ ഈ വാചകം നിരവധിപേരുടെ ശ്രദ്ധ പിടിച്ചുപറ്റി. സ്വന്തം പിതാവിനോട് മക്കൾ കാണിക്കുന്ന സ്നേഹവും ബഹുമാനവുമാണ് ആ വാചകങ്ങളിലുള്ളത്.
മലയാളം വാർത്തകൾ/Photogallery/Buzz/
മറ്റുള്ള കല്ലറകളിൽ നിന്നും വ്യത്യസ്തം; തമിഴ് ഹാസ്യനടൻ കുമരിമുത്തുവിനായി മക്കൾ എഴുതിയ വാചകം എന്തെന്നറിയുമോ?