TRENDING:

രക്ഷിത്ത് ഷെട്ടിയുമായി മുടങ്ങിയ വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തിൽ നിന്നും രശ്‌മിക മന്ദാനയെ രക്ഷപ്പെടുത്തിയ വിജയ് ദേവരകൊണ്ട

Last Updated:
ഇതാദ്യമായല്ല രശ്മിക വിവാഹ വാർത്തകളിൽ ഇടംപിടിക്കുന്നത്. മുൻപ് പ്രശസ്ത കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം നടന്നിരുന്നു
advertisement
1/7
രക്ഷിത്ത് ഷെട്ടിയുമായി മുടങ്ങിയ വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തിൽ നിന്നും രശ്‌മിക മന്ദാനയെ രക്ഷപ്പെടുത്തിയ വിജയ് ദേവ
നടി രശ്മിക മന്ദാനയും (Rashmika Mandanna) വിജയ് ദേവരകൊണ്ടയും (Vijay Deverakonda) ഉടൻ വിവാഹം കഴിക്കുമെന്ന് വീണ്ടും റിപോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. ഗീതാ ഗോവിന്ദത്തിൽ ആദ്യമായി ഒന്നിച്ച രശ്മികയുടെയും വിജയ്‌യുടെയും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയിരിക്കെ, ഈ അവകാശവാദങ്ങളിൽ യാതൊരു സത്യവുമില്ലെന്ന് അവരുടെ പ്രതിനിധികൾ അറിയിച്ചു
advertisement
2/7
ഇതാദ്യമായല്ല രശ്മിക വിവാഹ വാർത്തകളിൽ ഇടംപിടിക്കുന്നത്. മുൻപ് പ്രശസ്ത കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാൽ, അവരുടെ വേർപിരിയലിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ് (തുടർന്ന് വായിക്കുക)
advertisement
3/7
വർഷങ്ങളായി മാധ്യമങ്ങളിൽ തന്റെ ജീവിതത്തിന്റെ ആ വശം പരിശോധിക്കാതിരിക്കാൻ രശ്മിക ശ്രദ്ധിക്കാറുമുണ്ട്. എന്നിരുന്നാലും, 2019 ലെ ഒരു പരിപാടിയിൽ പരാജയപ്പെട്ട വിവാഹനിശ്ചയത്തെക്കുറിച്ച് ഒരിക്കൽ ഒരു റിപ്പോർട്ടർ ചോദിക്കാൻ ശ്രമിച്ചിരുന്നു
advertisement
4/7
എന്നാൽ വിജയ് ദേവരക്കൊണ്ട ആ ചോദ്യം മുളയിലേ നുള്ളി. അന്ന് രശ്മികയും വിജയും 'ഡിയർ കോമ്രേഡ്' എന്ന സിനിമയുടെ പ്രൊമോഷൻ ചെയ്യുന്നതിനിടെയായിരുന്നു ഒരു റിപ്പോർട്ടർ രക്ഷിതിന്റെ വിഷയം പരാമർശിച്ച് അവരുടെ ഭൂതകാലത്തെക്കുറിച്ച് ചോദിച്ചത്
advertisement
5/7
വിജയ് ചാടിയെണീറ്റ് ചോദ്യത്തെ നേരിട്ടു. 'എനിക്ക് നിങ്ങളുടെ ചോദ്യം പോലും അറിയില്ല... പക്ഷെ അത് മറ്റാരെയും ബാധിക്കുന്ന കാര്യമല്ല. എനിക്കാ ചോദ്യം പോലും മനസ്സിലാകുന്നില്ല ... ഇത് എങ്ങനെയാണ് മറ്റുള്ളവരെ ബാധിക്കുക,' വിജയ് ചോദിച്ചു
advertisement
6/7
'കിരിക് പാർട്ടി' എന്ന ചിത്രത്തിലൂടെ രക്ഷിത് ഷെട്ടിയുടെ നായികയായി രശ്മിക അരങ്ങേറ്റം കുറിക്കുകയും അതിന് തൊട്ടുപിന്നാലെ വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു
advertisement
7/7
2017-ൽ ഇവരുടെ വിവാഹനിശ്ചയ ഫോട്ടോകൾ വാർത്തകളിൽ ഇടം നേടി. എന്നിരുന്നാലും, 2018-ൽ വിവാഹനിശ്ചയം മുന്നോട്ടു പോകാതെ മുടങ്ങി. കഴിഞ്ഞ വർഷം രശ്മികയെക്കുറിച്ച് രക്ഷിത് തുറന്ന് പറഞ്ഞിരുന്നു, താൻ ഇപ്പോഴും അവരുമായി ആശയവിനിമയം നടത്തുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി
മലയാളം വാർത്തകൾ/Photogallery/Buzz/
രക്ഷിത്ത് ഷെട്ടിയുമായി മുടങ്ങിയ വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തിൽ നിന്നും രശ്‌മിക മന്ദാനയെ രക്ഷപ്പെടുത്തിയ വിജയ് ദേവരകൊണ്ട
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories