ലോകത്ത് ഏറ്റവും കൂടുതൽ സമ്പത്ത് കൈവശം വച്ചിരിക്കുന്ന മതം ഏതാണ്?
- Published by:ASHLI
- news18-malayalam
Last Updated:
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമ്പത്ത് കൈവശം വച്ചിരിക്കുന്നത് ഏത് മതവിഭാഗങ്ങളാണെന്ന് മനസ്സിലാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ പഠനം നടത്തിയത്
advertisement
1/7

ലോകമെമ്പാടുമുള്ള ആളുകൾ വ്യത്യസ്ഥ വ്യത്യസ്ത മതങ്ങളും ആചാരങ്ങളുമാണ് പിന്തുടരുന്നത്. മനുഷ്യരെ പലപ്പോഴും ജാതിയുടേയും മതത്തിന്റേയും പേരിൽ മാത്രമല്ല, സമ്പത്തിന്റെ പേരിലും തരം തിരിച്ചു കാണാറുണ്ട്. അത്തരത്തില്‍ സമ്പത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടക്കുമ്പോൾ എപ്പോഴും ഉയർന്നുവരുന്ന പേരുകളാണ് ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, എലോൺ മസ്ക് തുടങ്ങിയവർ.
advertisement
2/7
അതിനിടയിലാണ് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമ്പത്ത് കൈവശം വച്ചിരിക്കുന്നത് ഏത് മതവിഭാഗങ്ങളാണെന്ന് മനസ്സിലാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ പഠനം നടത്തിയത്. ആഗോള സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള ചില കൗതുകകരമായ വിവരങ്ങളിലേക്കാണ് ഈ പഠനങ്ങൾ വഴി തുറക്കുന്നത്.
advertisement
3/7
പഠനപ്രകാരം, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമ്പത്ത് വെച്ചിരിക്കുന്നത് ക്രിസ്തുമതമാണ്. ക്രിസ്തുമതസ്ഥരുടെ കൈവശം 107.28 ട്രില്യൺ ഡോളറാണ് ഉള്ള ലോകത്തിലെ മൊത്തം സമ്പത്തിന്റെ ഏകദേശം 55%. ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് ഈ ആധിപത്യം പ്രധാനമായും കാണപ്പെടുന്നത്.
advertisement
4/7
ആഗോള സമ്പത്തിന്റെ കാര്യത്തിൽ ക്രിസ്തുമതത്തിന് ശേഷം രണ്ടാം സ്ഥാനത്തുള്ളത് ഇസ്ലാം മതമാണ്. മുസ്ലീങ്ങളുടെ മൊത്തം ആസ്തി 11.335 ട്രില്യൺ ഡോളറാണ്. ലോക ജനസംഖ്യയുടെ ഏകദേശം 25% വരുന്നുണ്ടെങ്കിലും, ആഗോള സമ്പത്തിന്റെ രണ്ടാമത്തെ വലിയ പങ്ക് ഇപ്പോഴും മുസ്ലീങ്ങൾക്കാണ് എന്നത് ശ്രദ്ധേയമാണ്.
advertisement
5/7
ഹിന്ദു സമൂഹത്തിന്റെ മൊത്തം സമ്പത്ത് 655 ബില്യൺ ഡോളറാണ്. ഇത് മുസ്ലീം സമൂഹത്തിന്റെ സമ്പത്തിനേക്കാൾ വളരെ കുറവാണ്. നിരവധി ഹിന്ദുക്കൾ വികസ്വര അല്ലെങ്കിൽ വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലാണ് ജീവിക്കുന്നത് എന്ന വസ്തുതയാണ് ഈ അസമത്വത്തിന് കാരണം.
advertisement
6/7
അതിശയകരമെന്നു പറയട്ടെ, ആഗോളതലത്തിൽ ജനസംഖ്യ കുറവാണെങ്കിലും, ജൂത സമൂഹത്തിന്റെ കൈവശം ഗണ്യമായ സമ്പത്തുണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. ഏകദേശം 2.079 ട്രില്യൺ ഡോളർ, ഹിന്ദു സമൂഹത്തിന്റെ മൂന്നിരട്ടിയിലധികം. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ധനകാര്യം തുടങ്ങിയ മേഖലകളിലെ അവരുടെ ശക്തമായ സാന്നിധ്യമാണ് ഇതിനു കാരണം. അവരിൽ നിരവധി പ്രമുഖ വ്യവസായികളും നിക്ഷേപകരും ഉൾപ്പെടുന്നു. പ്രത്യേകിച്ച് അമേരിക്കയിൽ, ജൂത സമൂഹത്തിന് സാമൂഹികവും സാമ്പത്തികവുമായ ഗണ്യമായ സ്വാധീനമുണ്ട്.
advertisement
7/7
ആഗോള സമ്പത്തിന്റെ ഒരു പ്രധാന ഭാഗം മതവുമായി ബന്ധമില്ലാത്ത വ്യക്തികളുടെ കൈവശവുമാണ്. സമീപകാല ഡാറ്റ പ്രകാരം, മതേതര വ്യക്തികളുടെ കൈവശം 67.832 ട്രില്യൺ ഡോളറാണ് ഉള്ളത്. ഇത് ലോകത്തിലെ മൊത്തം സമ്പത്തിന്റെ 34.8% വരും. ഒരു മതവിശ്വാസത്തിലും വിശ്വസിക്കാത്ത സമ്പന്നരുടെ എണ്ണത്തിൽ ഇത് ശ്രദ്ധേയമായ വർദ്ധനവിനെയാണ് പ്രതിഫലിപ്പിക്കുന്നത്.