Samantha|പ്രണയമോ പ്രതികാരമോ? സാമന്ത തന്റെ രണ്ടാം വിവാഹത്തിനായി ഡിസംബർ 1 തിരഞ്ഞെടുക്കാൻ കാരണം നാഗചൈതന്യ!
- Published by:Sarika N
- news18-malayalam
Last Updated:
'ഭൂതശുദ്ധി വിവാഹം' എന്ന ചടങ്ങ് പ്രകാരമാണ് സാമന്തയുടെ വിവാഹം നടന്നത്
advertisement
1/5

തമിഴിലും തെലുങ്കിലും ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സിനിമകളിലെ മുൻനിര നായികയായ സാമന്ത റൂത്ത് പ്രഭു ഈ അടുത്താണ് രണ്ടാമതും വിവാഹിതയായത്. പ്രശസ്ത വെബ് സീരീസ് സംവിധായകനും നിർമ്മാതാവുമായ രാജ് നിദിമോരുവിനെയാണ് സാമന്ത ജീവിത പങ്കാളിയാക്കിയത്. 2017-ൽ വിവാഹിതരായ സാമന്തയും നടൻ നാഗ ചൈതന്യയും 2021-ൽ വേർപിരിഞ്ഞിരുന്നു.
advertisement
2/5
പിന്നാലെ നാഗ ചൈതന്യ കഴിഞ്ഞ വർഷം നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു. ഇതിനിടെയാണ് ‘ദി ഫാമിലി മാൻ’, ‘ഫർസി’ തുടങ്ങിയ ജനപ്രിയ വെബ് സീരീസുകൾ സംവിധാനം ചെയ്ത രാജ് നിദിമോരുവുമായി സാമന്ത അടുപ്പത്തിലായത്. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ആരാധകരുടെ സംശയത്തിന് ഉത്തരം നൽകികൊണ്ട് ഇരുവരും വിവാഹിതരായിരിക്കുകയാണ്.
advertisement
3/5
കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. 'ഭൂതശുദ്ധി വിവാഹം' എന്ന ചടങ്ങ് പ്രകാരമാണ് സാമന്തയുടെ വിവാഹം നടന്നത്. ലളിതമായ ചടങ്ങുകൾക്ക് ശേഷം വിവാഹ ചിത്രങ്ങൾ സാമന്ത തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയും ചെയ്തു.
advertisement
4/5
വിവാഹ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ 01-12-2025 എന്ന തീയതി സാമന്ത കുറിച്ചിരുന്നു. ഈ തീയതിക്ക് സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യയുടെ വിവാഹവുമായി ഒരു പ്രത്യേക ബന്ധമുണ്ട്. നാഗ ചൈതന്യയും ശോഭിത ധൂലിപാലയും കഴിഞ്ഞ വർഷം ഡിസംബർ 4-നാണ് വിവാഹിതരായതെങ്കിലും, ഇവരുടെ വിവാഹ ആഘോഷങ്ങൾ ഡിസംബർ 1-ന് തന്നെ ആരംഭിച്ചിരുന്നു.
advertisement
5/5
നാഗ ചൈതന്യ-ശോഭിത ദമ്പതികളുടെ ഒന്നാം വിവാഹ വാർഷികത്തിന് മൂന്ന് ദിവസങ്ങൾ മുൻപുള്ള അതേ ഡിസംബർ മാസത്തിൽ തന്നെയാണ് സാമന്തയും വിവാഹിതയായിരിക്കുന്നത് എന്ന കൗതുകകരമായ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 1987 ഏപ്രിൽ 28-ന് ജനിച്ച സാമന്തയ്ക്ക് നിലവിൽ 38 വയസ്സാണ്. 1975 ഓഗസ്റ്റ് 4-ന് ജനിച്ച രാജ് നിഡിമോരുവിന് 46 വയസ്സും. ഇരുവരും തമ്മിൽ 8 വയസ്സിന്റെ വ്യത്യാസമുണ്ട്. നേരത്തെ വിവാഹിതനായി വിവാഹബന്ധം വേർപെടുത്തിയ രാജ് നിഡിമോരുവിന് ഏകദേശം 85 മുതൽ 90 കോടി രൂപ വരെ ആസ്തിയുള്ളതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Samantha|പ്രണയമോ പ്രതികാരമോ? സാമന്ത തന്റെ രണ്ടാം വിവാഹത്തിനായി ഡിസംബർ 1 തിരഞ്ഞെടുക്കാൻ കാരണം നാഗചൈതന്യ!