TRENDING:

വിവാഹത്തിന് ശേഷം സൊനാക്ഷിയ്ക്ക് സഹീര്‍ നല്‍കിയത് രണ്ട് കോടി വിലമതിയ്ക്കുന്ന വിവാഹ സമ്മാനം!

Last Updated:
താലികെട്ടി, സൊനാക്ഷിയെ സ്വന്തമാക്കിയതിന് ശേഷം സഹീര്‍ ഇഖ്ബാല്‍ ഏറ്റവും ആദ്യം വാങ്ങി കൊടുത്തത് രണ്ട് കോടിയോളം വിലമതിക്കുന്ന സമ്മാനമാണ്.
advertisement
1/7
വിവാഹത്തിന് ശേഷം സൊനാക്ഷിയ്ക്ക് സഹീര്‍ നല്‍കിയത് രണ്ട് കോടി വിലമതിയ്ക്കുന്ന വിവാഹ സമ്മാനം!
കുറച്ച് ദിവസമായി ബോളിവുഡ് താരം സോനാക്ഷി സിൻഹയും ദീർഘകാല സുഹൃത്തും കാമുകനുമായ സഹീർ ഇക്ബാലും തമ്മിലുള്ള വിവാഹത്തിന്റെ വാർത്തകളും വിവാദങ്ങളുമാണ് സോഷ്യൽ മീഡിയ നിറയെ. ഞായറാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ബോളിവുഡിലെ വൻതാരനിര തന്നെ വിവാഹ റിസപ്ഷനിൽ പങ്കെടുത്തിരുന്നു.
advertisement
2/7
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ഏഴ് വര്‍ഷം മുമ്പ് ആദ്യമായി പ്രണയം പങ്കുവെച്ച ദിവസം തന്നെയാണ് ഇരുവരുമൊന്നിച്ചുള്ള പുതിയ ജീവിതത്തിനായി സോനാക്ഷിയും സഹീറും തിരഞ്ഞെടുത്തതെന്ന പ്രത്യേകതയും ഇവരുടെ വിവാഹത്തിനുണ്ട്.
advertisement
3/7
ഇപ്പോഴിതാ വിവാഹത്തിന് ശേഷം സൊനാക്ഷിയ്ക്ക് സഹീര്‍ നല്‍കിയ വിവാഹ സമ്മാനമാണ് ആരാധകർക്കിടയിലെ ചർച്ചവിഷയം. സഹീര്‍ ഇഖ്ബാല്‍ തന്റെ പ്രിയതമയ്ക്ക് വിവാഹത്തിനു ശേഷം ആദ്യം വാങ്ങി കൊടുത്തത് രണ്ട് കോടിയോളം വിലമതിക്കുന്ന സമ്മാനമാണെന്നാണ് റിപ്പോർട്ട്.
advertisement
4/7
മറ്റൊന്നുമല്ല, ബിഎംഡബ്ല്യു ഐ7 ഇലട്രിക് സെഡന്‍ ആണെന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട്.വിവാഹ വിരുന്നിൽ പങ്കെടുക്കാൻ ഇരുവരും എത്തിയത് ഈ ആഡംബര കാറിലാണ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീ‍ഡിയയിൽ നിറഞ്ഞിരുന്നു.
advertisement
5/7
അതേസമയം വിവാഹത്തിനു ശേഷം താരം മുംബൈ റെസ്റ്റോറൻ്റിൽ നടന്ന വിവാഹ സൽക്കാരത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിന്റെയും കമന്റ് ബോക്‌സ് ഇരുവരും ക്ലോസ് ചെയ്തിരിക്കുകയാണ്.
advertisement
6/7
ബോളിവുഡിലെ പതിവ് വിവാഹ സങ്കല്‍പങ്ങളെ തിരുത്തിയെഴുതിയ വിവാഹമായിരുന്നു സൊനാക്ഷിയുടെയും സഹീര്‍ ഇഖ്ബാലിന്റെയും. മുംബൈയിലെ, ബാന്ദ്രയില്‍ ഉള്ള സൊനാക്ഷിയുടെ അപാര്‍ട്‌മെന്റില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തു.
advertisement
7/7
വിവാഹത്തിന്‍, അമ്മയുടെ വിവാഹ സാരിയുടുത്ത് എത്തിയ സൊനാക്ഷി, വളരെ സിംപിള്‍ മേക്കപ്പിൽ ഓഫ് വൈറ്റ് നിറത്തിലുള്ള സിസൈനര്‍ സാരിയില്‍ വളരെ സിംപിളായാണ് സോനാക്ഷി. അതിനോട് മാച്ചാവുന്ന നെക്‌ലേസും ഇയര്‍ റിങ്ങും അണിഞ്ഞിട്ടുണ്ട്. സോനാക്ഷിയുടെ സാരിയുമായി മാച്ച് ചെയ്യുന്ന കുര്‍ത്തയാണ് സഹീര്‍ ധരിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
വിവാഹത്തിന് ശേഷം സൊനാക്ഷിയ്ക്ക് സഹീര്‍ നല്‍കിയത് രണ്ട് കോടി വിലമതിയ്ക്കുന്ന വിവാഹ സമ്മാനം!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories