രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം
- Published by:Anuraj GR
- news18-malayalam
Last Updated:
രാമക്ഷേത്ര ഭൂമിയിൽ പതിവായി പൂജ നടത്തുന്ന നാലു പുരോഹിതരിൽ ഒരാളായ ആചാര്യ സതേന്ദ്ര ദാസിന്‍റെ ശിഷ്യനായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
1/6

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിനായി കാത്തിരിക്കുകയാണ് അയോധ്യ. അതിനിടെ ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കേണ്ട ഒരു പുരോഹിതനും 16 സുരക്ഷാ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയായി മാറിയിട്ടുണ്ട്.
advertisement
2/6
രാമക്ഷേത്ര ഭൂമിയിൽ പതിവായി പൂജ നടത്തുന്ന നാലു പുരോഹിതരിൽ ഒരാളായ ആചാര്യ സതേന്ദ്ര ദാസിന്‍റെ ശിഷ്യനായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
3/6
പ്രദീപ് ദാസിനെ ഇപ്പോൾ ഹോം ക്വറന്‍റീനിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ അടുത്ത ബന്ധം പുലർത്തിയവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രദീപ് ദാസുമായി ബുധനാഴ്ച അഭിമുഖം നടത്തിയ ചില മാധ്യമ പ്രവർത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
advertisement
4/6
ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയോധ്യയിൽ ബുധനാഴ്ച 66 പേർക്കു കോവിഡ് -19 സ്ഥിരീകരിച്ചു. ഇതുവരെ 605 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ 375 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 13 പേർ മരിച്ചു.
advertisement
5/6
മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അയോദ്ധ്യയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും പങ്കെടുക്കും.
advertisement
6/6
ഭൂമി പൂജ പരിപാടിയുടെ ആഡംബരവും പ്രചാരണവും ഉറപ്പുവരുത്തുന്നതിനായി രാം മന്ദിർ തീർത് ക്ഷത്ര ട്രസ്റ്റ് രണ്ട് വാട്ടർപ്രൂഫ് ‘പന്തലുകളും’ ഒരു ചെറിയ പ്ലാറ്റ്ഫോമും നിർമ്മിക്കും
മലയാളം വാർത്തകൾ/Photogallery/Corona/
രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം