TRENDING:

IPL 2023| മഴ കാരണം ഐപിഎൽ ഫൈനൽ റദ്ദാക്കിയാൽ കിരീടം ആർക്ക്?

Last Updated:
ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിവെക്കുന്നത്
advertisement
1/7
മഴ കാരണം ഐപിഎൽ ഫൈനൽ റദ്ദാക്കിയാൽ കിരീടം ആർക്ക്?
അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎൽ ഫൈനലില്‍ മഴ വില്ലനായി. ഞായറാഴ്ച രാത്രി 7.30 ന് ആരംഭിക്കേണ്ട മത്സരം മഴമൂലം നീളുകയും പിന്നാലെ റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റുകയുമായിരുന്നു. കനത്ത മഴമൂലം അഞ്ചോവര്‍ മത്സരം പോലും നടത്താനാവാതെ വന്നതോടെയാണ് ഫൈനല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മത്സരം മാറ്റിയത്.  Photo by: Ron Gaunt/ SPORTZPICS for IPL
advertisement
2/7
റിസർവ് ദിനമായ ഇന്നും മഴമൂലം മത്സരം തടസ്സപ്പെട്ടാല്‍ മത്സരം അഞ്ചോവറാക്കി വെട്ടിച്ചുരുക്കും. അതും നടന്നില്ലെങ്കില്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങും. സൂപ്പര്‍ ഓവറില്‍ വിജയിക്കുന്ന ടീം കിരീടം നേടും. Photo by: Saikat Das SPORTZPICS for IPL
advertisement
3/7
സൂപ്പര്‍ ഓവറും നടത്താനാവാത്ത അവസ്ഥ വന്നാല്‍ ഇരുടീമുകളുടെയും ലീഗ് മത്സരങ്ങളിലെ പ്രകടനം വിലയിരുത്തും. ലീഗ് മത്സരത്തില്‍ മുന്നിലെത്തിയ ടീം കിരീടം സ്വന്തമാക്കും. അങ്ങനെ നോക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടും.
advertisement
4/7
14 മത്സരങ്ങളില്‍ 10 വിജയവുമായി 20 പോയന്റ് നേടി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ലീഗ് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ചെന്നൈ 14 മത്സരങ്ങളില്‍ നിന്ന് 17 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. Photo by: Tamal Das SPORTZPICS for IPL
advertisement
5/7
ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിവെക്കുന്നത്.  Photo by: Saikat Das SPORTZPICS for IPL
advertisement
6/7
മുഴുവൻ ബിസിസിഐ അംഗങ്ങളും ഫൈനലിനായി അഹമ്മദാബാദിൽ എത്തിയിരുന്നു. മറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡുകളിലെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. ഫ്ലൈറ്റുകളിലും താമസ ക്രമീകരണങ്ങളിലും അവസാന നിമിഷം വരുത്തിയ മാറ്റങ്ങൾ തീർച്ചയായും തലവേദന സൃഷ്ടിക്കും. അഹമ്മദാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോലും മുറി ഒഴിവില്ലാത്ത സ്ഥിതിയാണ്.  Photo by: Ron Gaunt/ SPORTZPICS for IPL
advertisement
7/7
രാത്രി 10:50 ന് മഴ പൂർണ്ണമായും നിന്നുവെങ്കിലും മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റുകയായിരുന്നു. സൂപ്പർ സോപ്പേഴ്സ് ഒരിഞ്ച് പോലും അനക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഒടുവിൽ രാത്രി 10:54 ന് കൂറ്റൻ സ്‌ക്രീനിൽ റിസർവ് ദിനത്തിലേക്ക് ഫൈനൽ മത്സരം മാറ്റിയതായുള്ള വലിയ പ്രഖ്യാപനം മിന്നിത്തിളങ്ങി
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2023| മഴ കാരണം ഐപിഎൽ ഫൈനൽ റദ്ദാക്കിയാൽ കിരീടം ആർക്ക്?
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories