നഗരത്തിലെ യാചകര്‍ക്ക് ആന്‍റിജൻ പരിശോധനയും താമസ സൗകര്യവും; പദ്ധതി തയ്യാറാക്കി തിരുവനന്തപുരം നഗരസഭ
- Published by:user_49
- news18-malayalam
Last Updated:
നഗരത്തിൽ കോവിഡ് ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യാചകർക്ക് താമസ സൗകര്യം ഒരുക്കാൻ നഗരസഭ സാമൂഹ്യ സുരക്ഷാ മിഷനുമായി ചേർന്ന് പദ്ധതി തയ്യാറാക്കി (റിപ്പോർട്ട്: എസ്.എസ് ശരൺ)
advertisement
1/6

കഴിഞ്ഞ മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നഗരത്തിലെ മുഴുവൻ യാചകർക്കായും നഗരസഭ ക്യാമ്പുകൾ ഒരുക്കിയിരുന്നു.
advertisement
2/6
നിലവിൽ പ്രിയദർശിനി ഹാളിൽ നഗരസഭക്ക് കീഴിൽ യാചകർക്കായുള്ള ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പലരും സൗകര്യങ്ങൾ ഉപേക്ഷിച്ചിരുന്നു.
advertisement
3/6
എന്നാൽ നഗരത്തിൽ കോവിഡ് ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യാചകർക്ക് താമസ സൗകര്യം ഒരുക്കാൻ നഗരസഭ സാമൂഹ്യ സുരക്ഷാ മിഷനുമായി ചേർന്ന് പദ്ധതി തയ്യാറാക്കി.
advertisement
4/6
നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മുഴുവൻ യാചകരെയും കണ്ടെത്തി ഇവർക്ക് ആന്റിജൻ പരിശോധനയടക്കം നടത്തി സാമൂഹ്യ സുരക്ഷാ മിഷൻ ഒരുക്കുന്ന ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള യോഗം നഗരസഭയിൽ സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേർന്നു.
advertisement
5/6
കഴിഞ്ഞ ദിവസം തകരപറമ്പിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
advertisement
6/6
ഇയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ നടപടി.
മലയാളം വാർത്തകൾ/Photogallery/Corona/
നഗരത്തിലെ യാചകര്‍ക്ക് ആന്‍റിജൻ പരിശോധനയും താമസ സൗകര്യവും; പദ്ധതി തയ്യാറാക്കി തിരുവനന്തപുരം നഗരസഭ