Covid 19 | കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് കർണാടകം; രാജ്യത്ത് രണ്ടാം സ്ഥാനത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
കർണാടകയിൽ ഇപ്പോൾ 55,396 കേസുകളും തമിഴ്‌നാട്ടിൽ 52,273 ഉം ഒന്നാമതുള്ള മഹാരാഷ്ട്രയിൽ 1,45,785 ഉം കേസുകളുണ്ട്.
advertisement
1/6

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,661 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.4 ദശലക്ഷത്തിനടുത്ത് എത്തി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 705 പേർ മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 32,063 ആയെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
advertisement
2/6
നിലവിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണത്തിൽ കർണാടക ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി. തമിഴ്‌നാട്ടിനെ മറികടന്നാണ് കർണാടക രണ്ടാതെത്തിയത്. കർണാടകയിൽ ഇപ്പോൾ 55,396 കേസുകളും തമിഴ്‌നാട്ടിൽ 52,273 ഉം ഒന്നാമതുള്ള മഹാരാഷ്ട്രയിൽ 1,45,785 ഉം കേസുകളുണ്ട്. മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 2 ലക്ഷത്തിലധികം (2.07 ലക്ഷം) ആയി. തമിഴ്നാട്ടിൽ ഇത് 1.5 ലക്ഷത്തിലധികമാണ്.
advertisement
3/6
കർണാടകയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, ബെംഗളൂരുവിൽ മൂവായിരത്തിലധികം രോഗബാധിതരെ കണ്ടെത്താനായില്ല. “പോസിറ്റീവ് രോഗികളിൽ ചിലരെ പോലീസിന്റെ സഹായത്തോടെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു, പക്ഷേ 3,338 പേരെ ഇപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അവരിൽ ചിലർ സാമ്പിളുകൾ നൽകുന്ന സമയത്ത് തെറ്റായ മൊബൈൽ നമ്പറും വിലാസവും നൽകി. പിന്നീട് അപ്രത്യക്ഷരായി,” കമ്മീഷണർ എൻ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.
advertisement
4/6
ലോകമെമ്പാടും ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. അമേരിക്കയിൽ 4,174,437 കേസുകളും ബ്രസീലിൽ 2,394,513 കേസുകളുമാണുള്ളത്.
advertisement
5/6
ഈ മൂന്ന് രാജ്യങ്ങളിലാണ് ലോകമെമ്പാടുമുള്ള കോവിഡ് -19 കേസുകളിൽ 50 ശതമാനവും. ആഗോള മരണനിരക്ക് ഇപ്പോൾ 4 ശതമാനമാണ്. ഇന്ത്യയുടെ മരണനിരക്ക് 2.31 ശതമാനമാണ്.
advertisement
6/6
ലോകത്ത് രോഗബാധിതരുടെ എണ്ണം 1.6 കോടിയിലേക്കെത്തുന്നു. ലോകമെമ്പാടും 15,980,425 പേർക്ക് ഇതുവരെ കൊറോൺവൈറസ് രോഗം പിടിപെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് കർണാടകം; രാജ്യത്ത് രണ്ടാം സ്ഥാനത്ത്