ചൈനയിൽ നിന്നിറക്കുമതി ചെയ്ത മാസ്കുകൾ തിരികെ അയച്ച് രാജ്യങ്ങൾ; കാരണം ഇതാണ്
- Published by:Gowthamy GG
- news18-malayalam
Last Updated:
നിലവാരമില്ലാത്ത മാസ്കുകൾ കയറ്റുമതി ചെയ്തതില്‍ ചൈനയ്ക്കെതിരെ ഒടുവിലായി രംഗത്തെത്തിയ രാജ്യമാണ് ഫിൻലാൻഡ്.
advertisement
1/9

ന്യൂഡൽഹി: കൊറോണ രോഗികളെ ചികിത്സിക്കുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് അത്യാവശ്യം വേണ്ടവയാണ് മാസ്കുകളും സുരക്ഷാ വസ്ത്രങ്ങളും, കൊറോണ പരിശോധന കിറ്റുകളും. വിപണി മുന്നിൽക്കണ്ട് ചൈന വിവിധ രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.
advertisement
2/9
എന്നാൽ ചൈനയിൽ നിന്നുള്ള മാസ്കുകൾക്ക് നിലവാരമില്ലെന്ന് ആരോപിച്ച് ഇവ തിരിച്ചയക്കുകയാണ് രാജ്യങ്ങൾ. നിലവാരമില്ലാത്ത മാസ്കുകൾ കയറ്റുമതി ചെയ്തതില്‍ ചൈനയ്ക്കെതിരെ ഒടുവിലായി രംഗത്തെത്തിയ രാജ്യമാണ് ഫിൻലാൻഡ്.
advertisement
3/9
ബുധനാഴ്ച 20 ലക്ഷത്തോളം സര്‍ജിക്കല്‍ മാസ്‌ക്കുകളും 230,000 റെസ്പിരേറ്ററി മാസ്‌ക്കുകളുമാണ് ചൈനയില്‍നിന്ന് ഫിന്‍ലാന്‍ഡിലേക്ക് എത്തിയത്. ഇവ തങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്നാണ് ഫിന്‍ലാന്‍ഡ് അധികൃതര്‍ പറയുന്നത്.
advertisement
4/9
ആശുപത്രികളില്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും പകരം റെസിഡന്‍ഷ്യല്‍ മേഖലകളിലും ഗൃഹസന്ദര്‍ശന വേളയിലും മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂവെന്നും ഫിന്‍ലാന്‍ലാൻഡ് ആരോഗ്യമന്ത്രി പറഞ്ഞു.
advertisement
5/9
അഞ്ച് ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 50,000 റെസ്പിരേറ്ററി മാസ്‌ക്കുകളും ഫിൻലാൻഡിന് ദിവസവും ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ആഭ്യന്തര കമ്പനികള്‍ മുഖേന രണ്ട് ലക്ഷം മാസ്കുകൾ മാത്രമാണ് നിലവിൽ ഫിൻലാൻഡിന് ഉത്പാദിപ്പിക്കാനാവുന്നത്.
advertisement
6/9
കഴിഞ്ഞ ആഴ്ചകളിൽ, സ്പെയിൻ, നെതർലാന്റ്സ്, തുർക്കി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചൈനയിൽ നിന്ന് കൊണ്ടുവന്ന മാസ്കുകൾ മടക്കിനൽകിയിരുന്നു. എന്നാൽ ഇവ വാങ്ങിയ രാജ്യങ്ങള്‍ ഉത്പന്നങ്ങള്‍ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്ന് ചൈനീസ് അധികൃതരുടെ വിമര്‍ശനം.
advertisement
7/9
കാനഡയിലെ ടൊറോന്റോയിലേക്ക് കൊണ്ടുവന്ന 62,600 മാസ്‌ക്കുകളാണ് ബുധനാഴ്ച ചൈനയിലേക്ക് തിരിച്ചയച്ചത്. സ്‌പെയിന്‍ 3,40,000 പരിശോധന കിറ്റുകളാണ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തത്. ഇതില്‍ 60,000 എണ്ണം കോവിഡ്-19 രോഗപരിശോധന കൃത്യമായി നടത്താന്‍ പര്യാപ്തമല്ലെന്നാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
advertisement
8/9
എന്നാല്‍ സ്‌പെയിന്‍ കിറ്റുകള്‍ വാങ്ങിയ ചൈനീസ് കമ്പനിക്ക് ഇതിനുള്ള ഔദ്യോഗിക ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് സ്‌പെയിനിലെ ചൈനീസ് എംബസി വിശദീകരിക്കുന്നത്.
advertisement
9/9
ചൈനയിൽ നിന്ന് എത്തിയ 6,00,000 ഫെയ്‌സ് മാസ്കുകൾ തിരിച്ചയച്ചതായി നെതർലാന്‌ഡ്സ് ആരോഗ്യ മന്ത്രാലയം മാർച്ചിൽ അറിയിച്ചു. ഗുണനിലവാര സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും മാസ്കുകൾ യോജിക്കുന്നില്ലെന്നും അവയുടെ ഫിൽട്ടറുകൾ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും മന്ത്രാലയം അവകാശപ്പെട്ടു. ചൈനയില്‍ നിന്ന് തുര്‍ക്കി വാങ്ങിയ പരിശോധന കിറ്റുകള്‍ക്കും ഇതേഗതിയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
ചൈനയിൽ നിന്നിറക്കുമതി ചെയ്ത മാസ്കുകൾ തിരികെ അയച്ച് രാജ്യങ്ങൾ; കാരണം ഇതാണ്