COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359
- Published by:Asha Sulfiker
- news18
Last Updated:
COVID 19 | പ്രതിരോധിക്കാൻ സർക്കാർ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണമെന്നും സാമൂഹിക അകലം എന്നത് കർശനമായി തന്നെ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
1/6

ദുബായ്: ചികിത്സയിലിരുന്ന ഒരു ഏഷ്യക്കാരൻ കൂടി മരിച്ചതോടെ യുഎഇയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
advertisement
2/6
കഴിഞ്ഞ ദിവസം പുതിയതായി 283 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2359 ആയി ഉയർന്നിട്ടുണ്ട്.
advertisement
3/6
ഇതിൽ കഴിഞ്ഞ ദിവസം രോഗമുക്തരായ 19 പേർ ഉൾപ്പെടെ ആകെ 186 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
advertisement
4/6
സമ്പർക്ക പട്ടിക വിപുലീകരണത്തിലൂടെയും സ്ക്രീനിംഗിലൂടെയുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
advertisement
5/6
മുൻകരുതലുകളെടുക്കാത്തത് കൊണ്ടും സാമൂഹിക അകലം, ഹോം ക്വാറന്റൈൻ തുടങ്ങിയ നിര്‍ദേശങ്ങൾ പാലിക്കാത്തതു കൊണ്ടുമാണ് പലരും വൈറസ് ബാധിതരായിരിക്കുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
advertisement
6/6
കോവിഡ് 19 പ്രതിരോധിക്കാൻ സർക്കാർ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണമെന്നും സാമൂഹിക അകലം എന്നത് കർശനമായി തന്നെ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.