TRENDING:

'ആശങ്കപ്പെടേണ്ട സാഹചര്യമില്ല; പുതിയ വൈറസ് നിയന്ത്രണാതീതമല്ല': ലോകാരോഗ്യ സംഘടന

Last Updated:
വൈറസിന്റെ വ്യാപനം വർധിക്കുന്ന സാഹചര്യമുണ്ടായാലും അൽപം കൂടി കഠിനമായി പരിശ്രമിച്ചാൽ നമുക്കിതിനെ തുരത്താനാവും- മൈക്ക് റയാൻ പറഞ്ഞു.
advertisement
1/5
'ആശങ്കപ്പെടേണ്ട സാഹചര്യമില്ല; പുതിയ വൈറസ് നിയന്ത്രണാതീതമല്ല': ലോകാരോഗ്യ സംഘടന
ജനീവ: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം നിലവിൽ നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യസംഘടന. പുതിയ വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാർഗങ്ങൾ വൈറസിനെ നിയന്ത്രിക്കാൻ പര്യാപ്തമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
advertisement
2/5
കോവിഡ് വ്യാപനത്തിന്റെ വിവിധ ഘട്ടങ്ങളിൽ വൈറസിന്റെ വ്യാപനനിരക്ക് ഇതിലധികമാകുന്നത് നാം കാണുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു- ലോകാരോഗ്യ സംഘടനയുടെ അടിയന്തരവിഭാഗം മേധാവി മൈക്കൽ റയാൻ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതേ സമയം നിസ്സാരമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
3/5
പുതിയ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നും മൈക്കൽ റയാൻ കൂട്ടിച്ചേർത്തു. നിലവിൽ കോവിഡിന് കാരണമാകുന്ന വൈറസിനേക്കാൾ 70 ശതമാനത്തിലേറെ വ്യാപനനിരക്കുള്ളതിനാൽ നിയന്ത്രണാതീതമായ സാഹചര്യമാണുള്ളതെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നേരത്തെ പ്രസ്താവിച്ചിരുന്നു.
advertisement
4/5
വൈറസിനെ പൂർണമായും നിയന്ത്രിക്കാൻ ഇപ്പോൾ ചെയ്യുന്നത് കുറച്ചു കൂടി ഗൗരവമായും കുറച്ചു കാലത്തേക്ക് കൂടിയും തുടർന്നാൽ മതിയാകും. വൈറസിന്റെ വ്യാപനം വർധിക്കുന്ന സാഹചര്യമുണ്ടായാലും അൽപം കൂടി കഠിനമായി പരിശ്രമിച്ചാൽ നമുക്കിതിനെ തുരത്താനാവും- മൈക്ക് റയാൻ പറഞ്ഞു.
advertisement
5/5
കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് മുപ്പതോളം രാജ്യങ്ങൾ അതിർത്തികൾ അടച്ച് സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Corona/
'ആശങ്കപ്പെടേണ്ട സാഹചര്യമില്ല; പുതിയ വൈറസ് നിയന്ത്രണാതീതമല്ല': ലോകാരോഗ്യ സംഘടന
Open in App
Home
Video
Impact Shorts
Web Stories