TRENDING:

ഭൂട്ടാന് ഇന്ത്യയുടെ സമ്മാനം; 1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനുകൾ കയറ്റി അയച്ചു

Last Updated:
പാരസെറ്റമോൾ, ഹൈഡ്രോക്സിക്ലോറോക്വിൻ, പിപിഇ, എൻ 95 മാസ്കുകൾ, എക്സ്-റേ മെഷീനുകൾ, ടെസ്റ്റ് കിറ്റുകൾ എന്നിവ ഉൾപ്പെടെ കോവിഡ് കാലത്ത് ഇന്ത്യ നേപ്പാളിലേക്ക് അയച്ചിരുന്നു.
advertisement
1/7
ഭൂട്ടാന് ഇന്ത്യയുടെ സമ്മാനം; 1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനുകൾ കയറ്റി അയച്ചു
മുംബൈ: ഭൂട്ടാന് 1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ സമ്മാനമായി നൽകി ഇന്ത്യ. ഭൂട്ടാനിലെ തിംഭുവിലേക്കുള്ള വാക്സിൻ രാവിലെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കയറ്റി അയച്ചു.
advertisement
2/7
സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വാക്സിന്റെ ഉല്‍പാദകർ. കോവിഡ് വാക്സിൻ മറ്റു രാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ ആദ്യമായി വാക്സിൻ ലഭിക്കുന്ന രാജ്യമാണ് ഭൂട്ടാൻ.
advertisement
3/7
പാരസെറ്റമോൾ, ഹൈഡ്രോക്സിക്ലോറോക്വിൻ, പിപിഇ, എൻ 95 മാസ്കുകൾ, എക്സ്-റേ മെഷീനുകൾ, ടെസ്റ്റ് കിറ്റുകൾ എന്നിവ ഉൾപ്പെടെ 2.8 കോടിയിൽ അധികം രൂപയുടെ ഉൽപന്നങ്ങൾ ഇന്ത്യ കോവിഡ് കാലത്ത് ഭൂട്ടാന് ​​നൽകിയിട്ടുണ്ട്.
advertisement
4/7
മൂന്നാം രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 14 ഭൂട്ടാൻ പൗരന്മാരെ വന്ദേ ഭാരത് വിമാനങ്ങളിലൂടെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനും ഇവരെ ഭൂട്ടാനിൽ എത്തിക്കുന്നതിനും ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു.
advertisement
5/7
ഭൂട്ടാനുമായി സുരക്ഷിതമായ 'ട്രാൻസ്പോർട്ട് ബബിൾ' കരാറിലും ഇന്ത്യ ഏർപ്പെട്ടു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ രണ്ടായിരത്തിലധികം ഭൂട്ടാൻ പൗരന്മാരെ തിരിച്ചയക്കാൻ ഇന്ത്യ സൗകര്യമൊരുക്കിയിരുന്നു.
advertisement
6/7
കോവിഡ് കാലഘട്ടത്തിൽ വ്യാപാരം, ഗതാഗതം എന്നിവ സുഗമമാക്കണമെന്ന ഭൂട്ടാൻ സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഇന്ത്യ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ടോർഷ ടീ ഗാർഡൻ (ഇന്ത്യ), അഹ്ലേ (ഭൂട്ടാൻ) വഴി പുതിയ വ്യാപാര റൂട്ട് തുറക്കുക.
advertisement
7/7
നാഗർകാട്ട, അഗർത്തല, പാണ്ഡു, ജോഗിഗോപ നദീതട തുറമുഖങ്ങളിലെ പുതിയ വ്യാപാര കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ആഗോള സമൂഹത്തിന്റെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ദീർഘകാലമായി വിശ്വസ്തനായ പങ്കാളിയെന്ന നിലയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Corona/
ഭൂട്ടാന് ഇന്ത്യയുടെ സമ്മാനം; 1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനുകൾ കയറ്റി അയച്ചു
Open in App
Home
Video
Impact Shorts
Web Stories