Covid 19 | ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവർ ഒരുലക്ഷമായി; രോഗബാധിതർ 64 ലക്ഷം കടന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
അമേരിക്കയിൽ 2,05,000 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള രാജ്യമാണ് അമേരിക്ക.
advertisement
1/6

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 64 ലക്ഷവും കടന്നു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള കണക്കുകൾ പ്രകാരമാണ് വെള്ളിയാഴ്ച രാത്രിയോടെ മരണസംഖ്യ ഒരുലക്ഷം കടന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് രോഗബാധിതരുടെ എണ്ണം 64 ലക്ഷം കടന്നപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 54,15,197ഉം ആയി.
advertisement
2/6
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പുതിയതായി 81,484 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
advertisement
3/6
അതേസമയം അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ മരണനിരക്കും രോഗബാധിതരുടെ നിരക്കും കുറവാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. അമേരിക്കയിൽ 2,05,000 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള രാജ്യമാണ് അമേരിക്ക.
advertisement
4/6
ബ്രസീലിൽ 1,40,000 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇന്ത്യയേക്കാൾ ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിൽപ്പോലും മരണനിരക്ക് ഉയർന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിലെ കണക്ക്.
advertisement
5/6
രാജ്യത്ത് മരണനിരക്ക് 1.56% ആണ്. ഓഗസ്റ്റ് 7 ന് 20 ലക്ഷവും ഓഗസ്റ്റ് 23 ന് 30 ലക്ഷവും സെപ്റ്റംബർ 5 ന് 40 ലക്ഷവും പിന്നിട്ടാണ് രോഗബാധിതരുടെ എണ്ണം വെള്ളിയാഴ്ച രാത്രിയോടെ 64 ലക്ഷം കടന്നത്.
advertisement
6/6
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ഒക്ടോബർ 1 വരെ മൊത്തം 7,67,17,728 സാമ്പിളുകളാണ് കോവിഡ് പരിശോധന നടത്തിയത്. വ്യാഴാഴ്ച മാതരം 10,97,947 സാമ്പിളുകൾ പരിശോധനയ്ക്കു വിധേയമാക്കി.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവർ ഒരുലക്ഷമായി; രോഗബാധിതർ 64 ലക്ഷം കടന്നു