Covid 19| മുംബൈയിൽ വീണ്ടും കോവിഡ് നിരക്ക് ഉയരുന്നു; ടിപിആർ 6%; ഇനിയും ഉയരാൻ സാധ്യതയെന്ന് BMC
- Published by:Rajesh V
- news18-malayalam
Last Updated:
ഫെബ്രുവരി 6 ന് 536 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനുശേഷം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിലെത്തി.
advertisement
1/7

മുംബൈ: മുംബൈയിൽ വീണ്ടും കോവിഡ് കേസുകൾ (Covid-19 cases) കുതിച്ചുയരുന്നു. ഇന്നലെ മാത്രം നഗരത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടത് 506 പുതിയ കോവിഡ് കേസുകളാണ്. ഫെബ്രുവരി മുതൽ കുറഞ്ഞുവന്ന കോവിഡ് നിരക്കാണിപ്പോൾ കുത്തനെ കൂടുന്നത്.
advertisement
2/7
ഫെബ്രുവരി 6 ന് 536 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനുശേഷം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിലെത്തി. മഴക്കാലം വരുന്നതോടെ ഇനിയും കേസുകൾ കൂടാനുള്ള സാധ്യത കണക്കിലെടുത്ത്, നഗരത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ (BMC) തീരുമാനം.
advertisement
3/7
യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധനകൾ കൂട്ടണമെന്ന് ഉദ്യോഗസ്ഥർക്ക് മുനിസിപ്പൽ കോർപറേഷൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ടെസ്റ്റിംഗ് ലാബുകളോട് തയാറായിരിക്കണമെന്നും, സ്റ്റാഫുകളുടെ എണ്ണം കൂട്ടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
advertisement
4/7
''ദിവസം തോറും മുംബൈയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്നുണ്ട്. മൺസൂൺ വരാനിരിക്കുന്നതിനാൽ രോഗലക്ഷണങ്ങളോടെയുള്ള കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടാനാണ് സാധ്യത''- ബിഎംസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
advertisement
5/7
12 മുതൽ 18 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ബിഎംസി നിർദേശിക്കുന്നുണ്ട്. വലിയ താൽക്കാലിക ആശുപത്രികൾ വേണ്ടി വന്നാൽ തയ്യാറാക്കാനും ആശുപത്രികളോട് തയ്യാറായിരിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
advertisement
6/7
വാർഡ് തലത്തിലുള്ള വാർ റൂമുകളിൽ വേണ്ടത്ര സ്റ്റാഫും മെഡിക്കൽ ടീമുകളും ആംബുലൻസുമുണ്ടെന്ന് ഉറപ്പാക്കണം. ഇനി കൂടുതൽ രോഗികൾ ആശുപത്രിയിലെത്തിയാൽ മലാഡിലെ ജംബോ ആശുപത്രിയായിരിക്കും മുൻഗണനാക്രമത്തിൽ ആദ്യം രോഗികളെ പ്രവേശിപ്പിക്കാൻ ഉപയോഗിക്കുക.
advertisement
7/7
മുംബൈയിൽ ഒമിക്രോണിന്‍റെ ബിഎ.4, ബിഎ5. വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കേസുകളുടെ എണ്ണത്തിൽ ഇതുവരെ വൻകുതിച്ചുചാട്ടമുണ്ടാക്കിയിട്ടില്ല. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം മെയ് മാസത്തിൽ 231 ശതമാനം കൂടി എന്നതാണ് ആശങ്ക കൂട്ടുന്നത്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19| മുംബൈയിൽ വീണ്ടും കോവിഡ് നിരക്ക് ഉയരുന്നു; ടിപിആർ 6%; ഇനിയും ഉയരാൻ സാധ്യതയെന്ന് BMC