TRENDING:

കോവിഡ് എങ്ങും പോയിട്ടില്ല; ഇവിടെയുണ്ട്; സംസ്ഥാനത്ത് 11 ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത് 119 പേർ

Last Updated:
ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ 8.76 ആ​ണ്. ഇ​തു​ ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്നും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം കേ​ര​ള​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി
advertisement
1/6
കോവിഡ് എങ്ങും പോയിട്ടില്ല; ഇവിടെയുണ്ട്; സംസ്ഥാനത്ത് 11 ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത് 119 പേർ
തി​രു​വ​ന​ന്ത​പു​രം: പഴയ ജാഗ്രതയില്ലെങ്കിലും കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും സംസ്ഥാനത്ത് ഇ​പ്പോ​ഴും ഒ​ട്ടും കു​റ​വി​ല്ല. ക​ഴി​ഞ്ഞ 11 ദി​വ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ 119 കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളാ​ണ്. 12,897 പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ 8.76 ആ​ണ്. ഇ​തു​ ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്നും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം കേ​ര​ള​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി​.
advertisement
2/6
കേ​ര​ളം മു​ഴു​വ​ൻ പ​നി​ച്ചും ചു​മ​ച്ചും മു​ന്നോ​ട്ടു​പോ​കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന മി​ക്ക​വ​രും കോ​വി​ഡ്​ പോ​സി​റ്റി​വാ​ണ്. എ​ന്നാ​ൽ, ആ​നു​പാ​തി​ക​മാ​യി പ​രി​ശോ​ധ​ന​ക​ൾ ഒ​രി​ട​ത്തും ന​ട​ക്കു​ന്നി​ല്ല. പ​നി​യും ജ​ല​ദോ​ഷ​വും ചു​മ​യു​മാ​യി എ​ത്തു​ന്ന​വ​രെ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ ശി​പാ​ർ​ശ ചെ​യ്യു​ന്ന​തും വി​ര​ള​മാ​യി. മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കാ​നും കോ​വി​ഡ്​ വ്യാ​പ​ക​മാ​കാ​നും ഇ​തു​ കാ​ര​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
advertisement
3/6
സംസ്ഥാനത്ത് ഇ​തു​വ​രെ​യു​ള്ള കോ​വി​ഡ്​ മ​ര​ണ​ങ്ങ​ൾ മു​ക്കാ​ൽ ല​ക്ഷ​ത്തി​ലേ​ക്ക്​ അ​ടു​ക്കു​ക​യാ​ണ്. മി​ക്ക വീ​ടു​ക​ളി​ലും ഇ​പ്പോ​ൾ പ​നി​ബാ​ധി​ത​രു​ണ്ട്​. രോ​ഗം മാ​റി​യാ​ൽ പോ​ലും നീ​ളു​ന്ന ചു​മ​യും അ​സ്വ​സ്ഥ​ത​ക​ളും കാ​ര​ണം പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്​ പ​ല​രും. എ​ന്താ​ണ്​ ഇ​പ്പോ​ൾ പ​ക​രു​ന്ന രോ​ഗ​മെ​ന്ന​ത്​ ആ​രോ​ഗ്യ​വ​കു​പ്പും വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ പ​ക​രു​ന്ന​ത്​ കോ​വി​ഡ്​ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ത​ന്നെ​യെ​ന്നും അ​തി​ന്​ ജ​നി​ത​ക​മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ പ​റ​യു​ന്നു.
advertisement
4/6
കോവിഡ് മാറിയെന്ന ചിന്തയിൽ പലരും ബൂസ്റ്റർ ഡോസ് വാക്‌സിനെടുക്കാൻ തയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ വാക്സിൻ വിവരങ്ങൾ അറിയുന്നില്ലെന്നും പലതവണ ആരോഗ്യകേന്ദ്രങ്ങളിലെത്തി മടങ്ങേണ്ടി വരികയാണെന്നും മറുവശത്ത് ആരോപണമുയരുന്നു. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരിൽ കൂടുതൽ 18 -നും 44 -നും ഇടയിൽ പ്രായമുള്ളവരാണ്.
advertisement
5/6
രണ്ടാംഡോസെടുത്ത് ആറു മാസം കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കാം. വിദേശത്തേക്ക് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും വാക്‌സിൻ എടുക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും കോവിഡ് സൗജന്യ ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകും. 18 -നും 59 -നും ഇടയിൽ പ്രായമുള്ളവർക്കായുള്ള ബൂസ്റ്റർ ഡോസിന്റെ സൗജന്യവിതരണം ജൂലൈ 15 -നാണ് തുടങ്ങിയത്.
advertisement
6/6
ഒന്നും രണ്ടും ഡോസുകൾ എടുത്തതു പോലെ ഏതൊക്കെ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാണെന്നത് കോവിൻ സൈറ്റിൽ ഇല്ലാത്തത് ആളുകളെ കുഴക്കുന്നുണ്ട്. പി.എച്ച്.സികളിൽ പല തവണ എത്തി മടങ്ങിയവരുമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കൃത്യമായ ഏകോപനമില്ലാത്തതും തിരിച്ചടിയാവുന്നു. സൗജന്യവിതരണം സെപ്റ്റംബർ 30 -ന് അവസാനിക്കാനിരിക്കെ വാക്സിൻ ലഭിക്കില്ലേയെന്ന ആശങ്കയും പലരിലുമുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
കോവിഡ് എങ്ങും പോയിട്ടില്ല; ഇവിടെയുണ്ട്; സംസ്ഥാനത്ത് 11 ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത് 119 പേർ
Open in App
Home
Video
Impact Shorts
Web Stories