TRENDING:

കൊച്ചിയിൽ പൊലീസിന് ഇനി ആകാശത്തും കണ്ണ്; ലോക്ക് ഡൗൺ നിരീക്ഷണത്തിന് ഡ്രോണും

Last Updated:
വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഡ്രോൺ ക്യാമറകൾ പരീക്ഷിക്കുന്നത്.
advertisement
1/5
കൊച്ചിയിൽ പൊലീസിന് ഇനി ആകാശത്തും കണ്ണ്; ലോക്ക് ഡൗൺ നിരീക്ഷണത്തിന് ഡ്രോണും
കോവിഡ് ലോക് ഡൗണിൽ നിരീക്ഷണം ശക്തമാക്കാൻ പൊലീസിന് ഡ്രോൺ ക്യാമറകളും. കൊച്ചി സിറ്റി പൊലീസാണ് പുതിയ സാങ്കേതിക സംവിധാനങ്ങളിലൂടെ  നിരീക്ഷണത്തിനൊരുങ്ങുന്നത്. 
advertisement
2/5
ഏറെ തിരക്കുണ്ടായിരുന്ന കൊച്ചി നഗരം ലോകം ഡൗണിൽ ഇപ്പോൾ ശൂന്യമാണ്. എന്നാൽ പൊലീസ് നിരീക്ഷണമെത്താത്ത ചിലയിടങ്ങളിൽ ഇപ്പോഴും ചെറിയ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുമൊക്കെ ഉണ്ടാകുന്നുണ്ടെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്.
advertisement
3/5
വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഡ്രോൺ ക്യാമറകൾ പരീക്ഷിക്കുന്നത്. എറണാകുളം മാർക്കറ്റു പോലുള്ള സ്ഥലങ്ങളിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്ന് പോലീസ് പറയുന്നു.
advertisement
4/5
കോവിഡ് രോഗത്തിന്റെ നിർണ്ണായകമായ സമൂഹ വ്യാപനം ഒഴിവാക്കാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ ഘട്ടത്തിൽ ഡ്രോൺ ക്യാമറകളും നിർണ്ണായകമാകുമെന്നു ഡി സി പി പൂങ്കുഴലി ഐ പി എസ് പറഞ്ഞു.
advertisement
5/5
 400 മീറ്റർ ഉയരത്തിൽ പറക്കുന്ന ഡ്രോണിന് 4 കീലോമീറ്റർ ചുറ്റളവിലെ കാഴ്ചകൾ ഒപ്പിയെടുക്കാനാകും. 40 മിനിറ്റുവരെ തുടർച്ചയായി പറക്കാനും കഴിയും. നിയന്ത്രണങ്ങൾ ലംഘിക്കുമ്പോൾ ഓർക്കുക, തലയക്കു മുകളിൽ കണ്ണുമായി കൊച്ചിയുടെ ആകാശത്ത് ഇനി പൊലീസുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
കൊച്ചിയിൽ പൊലീസിന് ഇനി ആകാശത്തും കണ്ണ്; ലോക്ക് ഡൗൺ നിരീക്ഷണത്തിന് ഡ്രോണും
Open in App
Home
Video
Impact Shorts
Web Stories