TRENDING:

ഈ മാസ്ക് ധരിച്ച് ഒരു മണിക്കൂർ വെയിൽ കൊണ്ടാൽ 99.9 ശതമാനം വൈറസും ബാക്ടീരിയയും നശിക്കും; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

Last Updated:
പുതുതായി കണ്ടെത്തിയിരിക്കുന്ന ഈ മാസ്ക് കുറഞ്ഞത് പത്ത് തവണയെങ്കിലുംകഴുകി ഉപയോഗിക്കാം
advertisement
1/6
ഈ മാസ്ക് ധരിച്ച് ഒരു മണിക്കൂർ വെയിൽ കൊണ്ടാൽ 99.9 ശതമാനം വൈറസും ബാക്ടീരിയയും നശിക്കും
ഒരു മണിക്കൂർ സമയം കൊണ്ട് 99.99 ശതമാനം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ കഴിയുന്ന കോട്ടൺ മാസ്ക് വികസിപ്പിച്ച് ഗവേഷകർ. ഒരു മണിക്കൂർ നേരം സൂര്യപ്രകാശം പതിച്ചാൽ 99.9999 ശതമാനം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ കഴിയുന്ന കോട്ടൺ ഫെയ്സ് മാസ്ക് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തെന്ന് എ.സി‌.എസ് അപ്ലൈഡ് മെറ്റീരിയൽസ് ആൻഡ് ഇന്റർഫേസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
advertisement
2/6
പുതുതായി കണ്ടെത്തിയിരിക്കുന്ന ഈ മാസ്ക് കുറഞ്ഞത് പത്ത് തവണയെങ്കിലുംകഴുകി ഉപയോഗിക്കാമെന്നും ഒരാഴ്ചയോളം സൂഷ്മ ജീവികൾക്കെതിരായ പ്രതിരോധം നിലനിൽക്കുമെന്നും ഗവേഷകർ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
advertisement
3/6
തുണി കൊണ്ട് നിർമ്മിച്ചിരിക്കുന്ന മാസ്കിന് നാനോ സ്കെയിൽ എയറോസോൾ കണങ്ങളെ ഫിൽട്ടർ ചെയ്യാൻ കഴിയും. ഇതിലൂടെ ചുമ ഉൾപ്പെടെയുള്ളവയിലൂടെ രോഗാണുക്കൾ പകരുന്നത് തടയുമെന്നും പഠനത്തിൽ പറയുന്നു.
advertisement
4/6
യുഎസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകകർ കണ്ടെത്തിയ ഈ മാസ്കിൽ പ്രകാശം പതിക്കുമ്പോൾ റിയാക്ടീവ് ഓക്സിജൻ സ്പീഷിസുകൾ പുറപ്പെടുവിക്കുന്നതിനാൽ തുണിയുടെ ഉപരിതലത്തിലുള്ള സൂഷ്മാണുക്കൾ നശിച്ചു പോകും.
advertisement
5/6
സാധാരണ പരുത്തിയിലേക്ക് 2-ഡൈതൈലാമിനൊതൈൽ ക്ലോറൈഡിന്റെ പോസിറ്റീവ് ചാർജ്ജ് ചെയ്ത ചെയിൻ ഘടിപ്പിച്ചാണ് മാസ്കിന് ആവശ്യമായ തുണി നിർമ്മിച്ചിരിക്കുന്നത്. ഈ തുണിയെ നെഗറ്റീവ് ചാർജുള്ള ഫോട്ടോസെൻസിറ്റൈസർ ചായത്തിൽ മുക്കും.
advertisement
6/6
മാസ്കിലെ ഫോട്ടോസെൻസിറ്റൈസർ 99.9999 ശതമാനം ബാക്ടീരിയകളെ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഒരു മണിക്കൂറിനുള്ളിൽ നശിപ്പിച്ചതായി പരീക്ഷണത്തിൽ കണ്ടെത്തിയെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
ഈ മാസ്ക് ധരിച്ച് ഒരു മണിക്കൂർ വെയിൽ കൊണ്ടാൽ 99.9 ശതമാനം വൈറസും ബാക്ടീരിയയും നശിക്കും; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
Open in App
Home
Video
Impact Shorts
Web Stories