Hotspots in Kerala | സംസ്ഥാനത്ത് പുതിയ ആറു ഹോട്ട് സ്പോട്ടുകൾ കൂടി; പത്ത് പ്രദേശങ്ങളെ ഒഴിവാക്കി
- Published by:Asha Sulfiker
- news18-malayalam
Last Updated:
നിലവിൽ 690 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
advertisement
1/4

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആറ് പ്രദേശങ്ങളെ കൂടി പുതിയതായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. പത്ത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 690 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
advertisement
2/4
കോകോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്പറ്റ (സബ് വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
advertisement
3/4
പ്രതിദിന കോവിഡ് കണക്കിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കഴിഞ്ഞ ദിവസം മാത്രം 6638 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5789 പേർ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും.. ഉറവിടം അറിയാത്ത 700 കേസുകളും ഉണ്ട്.
advertisement
4/4
തൃശൂര്‍ 1080, മലപ്പുറം 723, കോഴിക്കോട് 698, എറണാകുളം 457, ആലപ്പുഴ 629, തിരുവനന്തപുരം 460, കൊല്ലം 474, പാലക്കാട് 258, കോട്ടയം 360, കണ്ണൂര്‍ 251, പത്തനംതിട്ട 131, കാസര്‍ഗോഡ് 129, വയനാട് 84, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
മലയാളം വാർത്തകൾ/Photogallery/Corona/
Hotspots in Kerala | സംസ്ഥാനത്ത് പുതിയ ആറു ഹോട്ട് സ്പോട്ടുകൾ കൂടി; പത്ത് പ്രദേശങ്ങളെ ഒഴിവാക്കി