TRENDING:

Covid 19 in UP| രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ

Last Updated:
പാക് ദിനപത്രമായ ഡോണിന്റെ എഡിറ്റർ ഫഹദ് ഹുസൈൻ ഏതാനും ദിവസം മുൻപ് പറഞ്ഞത്, കോവിഡ് നിയന്ത്രണ നടപടികളിൽ യുപിയെ മാതൃകയാക്കാനാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും മരണനിരക്കിലും രോഗബാധിതരുടെ നിരക്കിലും യുപി പിന്നിലാണ്. പാകിസ്ഥാന്റെ ജനസംഖ്യക്ക് തുല്യമാണ് യുപിയിലേത്.
advertisement
1/6
രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ
രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 23.15 കോടിയാണ് ഇവിടത്തെ ജനസംഖ്യ. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുകെ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യ ചേർത്തുവെച്ചാൽ ഒരു പക്ഷേ യുപിയിലെ ജനസംഖ്യക്ക് തുല്യമായേക്കാം. ഇത്രയും ജനസംഖ്യയുണ്ടെങ്കിലും കോവിഡ് അതിരൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ യുപി ഇല്ല.
advertisement
2/6
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, കർണാടക, പശ്ചിമബംഗാൾ, മധ്യപ്രദേശ്.. കോവിഡ് ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളാണ് ഇവയെല്ലാം. എന്നാൽ ഈ പട്ടികയിൽ ഏറ്റവും അധികം ജനസംഖ്യയുള്ള യുപിയുടെ പേരില്ല. മഹാരാഷ്ട്രയുടെ ഇരട്ടി ജനസംഖ്യയുണ്ടായിട്ടും രോഗബാധിതരുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് ഉത്തർപ്രദേശ്. ദശലക്ഷംപേരിലെ രോഗബാധിതരുടെ കണക്കെടുത്താൽ പിന്നിലാണ് യുപിയുടെ സ്ഥാനം. മേഘാലയ, ജാർഖണ്ഡ്, ബിഹാർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് യുപിക്ക് പിന്നിലുള്ളത്.
advertisement
3/6
പത്തുലക്ഷംപേരെടുത്താൽ  ഇതിൽ 133 പോസിറ്റീവ് കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ ഇത് 5189ഉം മഹാരാഷ്ട്രയിൽ 1777ഉം തമിഴ്നാട്ടിൽ 1566ഉം തെലങ്കാനയിൽ 741ഉം ഹരിയാനയിൽ 639ഉം ആണ്. യുപിയിൽ പരിശോധനയുടെ തോത് വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 9,22,000 പേരെയാണ് യുപിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. യുപിയിൽ രോഗബാധിതരുടെ നിരക്ക് 3.5 ശതമാനം മാത്രമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറവാണെന്ന് ഇത് തെളിയിക്കുന്നു.
advertisement
4/6
ജൂണിൽ കോവിഡ് രോഗികളുടെ എണ്ണം യുപിയിൽ ഉയർന്നിരുന്നു. ജൂലൈ ഏഴിനാണ് ഏറ്റവും പ്രതിദിന നിരക്ക് റിപ്പോർട്ട് ചെയ്തത്. 1332 കേസുകൾ. ഇതല്ലാതെ പ്രതിദിന കണക്ക് ആയിരം പിന്നിട്ട ഒരേയൊരു ദിവസം ജൂലൈ അഞ്ചായിരുന്നു. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളിൽ മടങ്ങിയെത്തിയിട്ടും മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് യുപിയിലെ രോഗനിരക്ക് കുറവാണ്.
advertisement
5/6
കോവിഡ് മരണ നിരക്കും സംസ്ഥാനത്ത് കുറവാണ്. 827 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പത്തുലക്ഷംപേരിൽ മൂന്നു എന്നതാണ് മരണനിരക്ക്. ദേശീയ നിരക്ക് 15 ആണെന്ന് ഓർക്കണം. രാജ്യത്തെ വലിയ സംസ്ഥാനങ്ങളെടുത്താൽ ഏറ്റവും കുറഞ്ഞ മരണ നിരക്ക് യുപിയിലാണ്. 2.76 ശതമാനമാണ് മരണനിരക്ക്. ഇത് ദേശീയതലത്തിൽ 2.77 ആണ്. ഡൽഹി 3.08%, പശ്ചിമബംഗാൾ- 3.37%, മധ്യപ്രദേശ് - 3.98%, മഹാരാഷ്ട്ര- 4.26%, ഗുജറാത്ത്- 5.25% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
advertisement
6/6
കോവിഡ് ഏറ്റവും തീവ്രമായ 30 ജില്ലകളിൽ യുപിയിൽ നിന്നുള്ള ഒരു ജില്ലപോലുമില്ല. ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കുള്ള ജില്ലകളിൽ ആദ്യ 20ലും യുപി ഇല്ല. ഇത്രയും ജനസംഖ്യയുള്ള, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറവുള്ള ദരിദ്രർ കൂടുതലുളള സംസ്ഥാനം എങ്ങനെയാണ് കോവിഡിനെതിരായ പോരാട്ടത്തിൽ വിജയം നേടുന്നത്. ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ, സമായസമയങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും നിയമം നടപ്പാക്കുന്നതുമുടക്കമുള്ള കാര്യങ്ങളാണ് യുപിക്ക് നേട്ടമായതായതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. മറ്റൊന്ന് ഗ്രാമീണ ജനസംഖ്യയുടെ ഉയർന്ന നിരക്കാണ്. 77 ശതമാനം ജനസംഖ്യയും ഗ്രാമങ്ങളിലാണ്. നഗരങ്ങളിലാണ് കോവിഡ് ഏറ്റവും വേഗത്തിൽ വ്യാപിച്ചതെന്ന് ഓർക്കണം.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 in UP| രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ
Open in App
Home
Video
Impact Shorts
Web Stories