കോട്ടയത്ത് കഞ്ചാവ് കേസിലെ പ്രതികളുടെ എയർഗണ്ണിൽ നിന്ന് 14 കാരന് വെടിയേറ്റു; രണ്ട് പേർ അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എയര്‍ ഗണ്‍ ഉപയോഗിച്ച് ഇവര്‍ ദൂരത്തേക്കു വെടിവച്ചുകൊണ്ടിരിക്കെ സമീപത്തു കൂടി പോയ പതിനാലുകാരനു വെടിയേല്‍ക്കുകയായിരുന്നു.
advertisement
1/4

കോട്ടയം: കഞ്ചാവ് കേസിലെ പ്രതികളുടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് പതിനാലുകാരന് പരുക്ക്. നെഞ്ചിൽ വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃക്കൊടിത്താനം സ്വദേശി അജേഷ്(26), ചങ്ങനാശേരി സ്വദേശി അന്‍സില്‍(19) എന്നിവരെ അറസ്റ്റു ചെയ്തു.
advertisement
2/4
തൃക്കൊടിത്താനം പൊട്ടശേരി ഭാഗത്തെ പാടശേഖരത്തിനു സമീപം ഇന്നലെ ഉച്ചയോടെയാണു സംഭവം. എയര്‍ ഗണ്‍ ഉപയോഗിച്ച് ഇവര്‍ ദൂരത്തേക്കു വെടിവച്ചുകൊണ്ടിരിക്കെ സമീപത്തു കൂടി പോയ പതിനാലുകാരനു വെടിയേല്‍ക്കുകയായിരുന്നു. വെടിയുണ്ട നെഞ്ചില്‍ തുളഞ്ഞു കയറിയെങ്കിലും കുട്ടി അപകടാവസ്ഥ തരണം ചെയ്തു.
advertisement
3/4
തോക്കുമായി വരാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും തൃക്കൊടിത്താനം പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉപയോഗിച്ച തോക്കുകളും കണ്ടെടുത്തു.
advertisement
4/4
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആയതിനാല്‍ എന്തെങ്കിലും ആക്രമണത്തിനു മുന്നോടിയായ തയാറെടുപ്പിനാണോ പ്രതികൾ നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
കോട്ടയത്ത് കഞ്ചാവ് കേസിലെ പ്രതികളുടെ എയർഗണ്ണിൽ നിന്ന് 14 കാരന് വെടിയേറ്റു; രണ്ട് പേർ അറസ്റ്റിൽ