TRENDING:

വിവാഹം ചെയ്യണമെന്ന് നിർബന്ധം പിടിച്ച കാമുകിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Last Updated:
സിമ്രന്‍റെ കുടുംബം വിവാഹത്തിന് നിർബന്ധം പിടിക്കുകയാണെന്നും എത്രയും വേഗം വിവാഹം നടന്നില്ലെങ്കിൽ ബലാത്സംഗക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വീഡിയോയിൽ പറയുന്നത്. 
advertisement
1/9
കാമുകിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
അമൃത്സർ: വിവാഹം ചെയ്യണമെന്ന നിര്‍ബന്ധം സഹിക്കവയ്യാതെ ആയതോടെ കാമുകിയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി .
advertisement
2/9
മന്‍സ ഖുർദ് സ്വദേശിയായ യുവ്കരണ്‍ സിംഗ് എന്ന ഇരുപത്തിയഞ്ചുകാരനാണ് കാമുകിയായ സിമ്രൻ കൗർ (25), പിതാവ് ചരണ്‍ജിത് സിംഗ് ഖോഖര്‍ (56) മാതാവ് ജസ്വീന്ദർ കൗർ (53) എന്നിവരെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം വീട്ടിലെത്തിയ യുവാവ് പിന്നീട് ജീവനൊടുക്കുകയായിരുന്നു.
advertisement
3/9
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കമല നെഹ്രു കോളനിയിലെ വീട്ടിൽ സിമ്രനെയും മാതാപിതാക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.
advertisement
4/9
പൊലീസ് പറയുന്നതനുസരിച്ച് യുവ്കരണും സിമ്രനും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലാണ്. എന്നാല്‍ കുറച്ചു ദിവസങ്ങളായി യുവതിയും വീട്ടുകാരും വിവാഹത്തിനായി ഇയാളെ നിർബന്ധിക്കാൻ തുടങ്ങി. ഇതിൽ അസ്വസ്ഥനായാണ് ഇത്തരമൊരു കൃത്യം നടത്തിയത്.
advertisement
5/9
സഹോദരന്‍റെ പക്കൽ നിന്നും മോഷ്ടിച്ച തോക്കുമായാണ് സംഭവം നടന്ന ദിവസം യുവാവ് കാമുകിയുടെ വീട്ടിലെത്തിയത്. ഇവിടെ വച്ച് വിവാഹക്കാര്യം വീണ്ടും ഉയര്‍ന്നു വരികയും തര്‍ക്കമുണ്ടാവുകയുമായിരുന്നു.
advertisement
6/9
അസ്വസ്ഥനായ യുവ്കരൺ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്ന് പേരെയും വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാമുകിയെയും കുടുംബത്തെയും കൊലപ്പെടുത്തി വീട്ടിലേക്ക് മടങ്ങിയെത്തിയ യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. 
advertisement
7/9
സിമ്രനെയും കുടുംബത്തെയും താനാണ് കൊലപ്പെടുത്തിയതെന്ന് യുവ്കരൺ കുറ്റസമ്മതം നടത്തുന്ന ഒരു വീഡിയോയും പൊലീസ് കണ്ടെടുത്തുണ്ട്.
advertisement
8/9
സിമ്രന്‍റെ കുടുംബം വിവാഹത്തിന് നിർബന്ധം പിടിക്കുകയാണെന്നും എത്രയും വേഗം വിവാഹം നടന്നില്ലെങ്കിൽ ബലാത്സംഗക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വീഡിയോയിൽ പറയുന്നത്. 
advertisement
9/9
ബിബ്ലിവാലയിലെ കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട ചരൺജീത് എന്നാണ് ബധീണ്ട എസ് പി ജസ്പാൽ സിംഗ് വ്യക്തമാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Crime/
വിവാഹം ചെയ്യണമെന്ന് നിർബന്ധം പിടിച്ച കാമുകിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories