ഓൺലൈൻ റമ്മി കളിച്ച് സാമ്പത്തിക നഷ്ടം; തമിഴ്നാട്ടിൽ 28കാരനായ ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു
- Published by:Gowthamy GG
- news18-malayalam
Last Updated:
ബാങ്ക് ജീവനക്കാരനായിരുന്നു ഇയാൾ. ഓൺലൈൻ റമ്മികളിച്ച് സാമ്പത്തിക നഷ്ടമുണ്ടായതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്.
advertisement
1/6

ചെന്നൈ: ഓൺലൈൻ റമ്മികളിച്ച് സാമ്പത്തിക നഷ്ടം ഉണ്ടായതിനെ തുടർന്ന് 28കാരനായ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സീറാണൈക്കൻപാളയത്തിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
advertisement
2/6
ബാങ്ക് ജീവനക്കാരനായിരുന്നു ഇയാൾ. ഓൺലൈൻ റമ്മികളിച്ച് സാമ്പത്തിക നഷ്ടമുണ്ടായതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്.
advertisement
3/6
ഗെയിമിലൂടെ ആദ്യമൊക്കെ ഇയാൾക്ക് പണം സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. ഇതോടെ ഇയാൾ ഗെയിമിന് അടിമയായതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് തുടർച്ചയായി ഇയാൾ ഗെയിമിലൂടെ പണം നഷ്ടമായി.
advertisement
4/6
ഇതോടെ ഇയാൾ മദ്യപാനത്തിന് അടിമയായി. നഷ്ടപ്പെട്ട പണം തിരികെ പിടിക്കാൻ കഴിഞ്ഞതുമില്ല. ഇതോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
advertisement
5/6
ഈ മാസം 20ന് സമാനമായി ഗെയിമിലൂടെ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പുതുച്ചേരിയിൽ 38കാരൻ ആത്മഹത്യ ചെയ്തിരുന്നു.കടംവാങ്ങി ഗെയിംകളിച്ച് പണം നഷ്ടമായി കടക്കെണിയിലായതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
advertisement
6/6
പണം നഷ്ടമായതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്ന് തെലങ്കാനയില്‍ ഗെയിം നിരോധിച്ചു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/Photogallery/Crime/
ഓൺലൈൻ റമ്മി കളിച്ച് സാമ്പത്തിക നഷ്ടം; തമിഴ്നാട്ടിൽ 28കാരനായ ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു