പത്താംക്ലാസിലെ സഹപാഠികൾ 35 വർഷത്തിനുശേഷം ഒത്തുകൂടി; തൊടുപുഴ സ്വദേശിനി പഴയ സഹപാഠിക്കൊപ്പം നാടുവിട്ടതായി കേസ്
- Published by:Anuraj GR
- news18-malayalam
Last Updated:
മൂന്നാഴ്ച മുമ്പാണ് 35 വർഷം മുമ്പുള്ള പത്താംക്ലാസുകാരുടെ പൂർവവിദ്യാർഥി സംഗമം ഇവർ പഠിച്ച സ്കൂളിൽ നടന്നത്, ഇതോടെ പഴയ പ്രണയം വീണ്ടും മൊട്ടിടുകയായിരുന്നു
advertisement
1/5

തൊടുപുഴ: മൂന്നര പതിറ്റാണ്ടിനുശേഷമുള്ള പത്താം ക്ലാസുകാരുടെ ഒത്തുകൂടലിന് പിന്നാലെ അമ്പതുകാരിയായ വീട്ടമ്മയും കാമുകനും നാടുവിട്ടു. കരിമണ്ണൂർ സ്വദേശിനിയായ വീട്ടമ്മയാണ് പഴയ പത്താംക്ലാസ് കാമുകനൊപ്പം നാടുവിട്ടത്.
advertisement
2/5
മൂവാറ്റുപുഴയാണ് വീട്ടമ്മയുടെ സ്വന്തം നാട്. മൂന്നാഴ്ച മുമ്പ് മൂവാറ്റുപുഴയിലെ സ്കൂളിൽവെച്ച് 35 വർഷം മുമ്പുള്ള പത്താംക്ലാസുകാരുടെ പൂർവവിദ്യാർഥി സംഗമം നടന്നിരുന്നു. പഴയ സഹപാഠികൾ ചേർന്ന് വാട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ഇതിന്‍റെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കുകയുമായിരുന്നു. ഇവിടെവെച്ചാണ് പഴയ കമിതാക്കൾ വർഷങ്ങൾക്കുശേഷം വീണ്ടും കാണുന്നത്. ഇതിന് പിന്നാലെ വാട്സാപ്പ് വഴി ഇരുവരും ബന്ധം പുനരാരംഭിച്ചു. നാലുദിവസം മുമ്പ് മൂന്ന് മക്കളുടെ അമ്മ കൂടിയായ അമ്പതുകാരിയെ കാണാതാകുകയായിരുന്നു.
advertisement
3/5
കരിമണ്ണൂർ കോട്ടക്കവലയിലെ വീട്ടിൽനിന്ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിനിടെ ഇവരുടെ സഹപാഠിയായ ആളെ കാണാനില്ലെന്ന് മൂവാറ്റുപുഴ പൊലീസിലും പരാതി ലഭിച്ചു. (പ്രതീകാത്മക ചിത്രം)
advertisement
4/5
ഇതോടെ ഇരുവരും ഒരുമിച്ച് നാട് വിട്ടതാണെന്ന് പൊലീസിന് ബോധ്യമായി. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിൽ എത്തിയതായി മനസിലായി.
advertisement
5/5
അതിനിടെ ഇവരെ ഫോണിൽ കിട്ടിയതോടെ മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ ഇരുവരും പൊലീസ് സ്‌റ്റേഷനിൽ എത്തി. മൂവാറ്റുപുഴ എസ്.എച്ച്.ഒ അറിയിച്ചതിനെത്തുടർന്ന് കരിമണ്ണൂർ പൊലീസ് വീട്ടമ്മയെ കൂട്ടിക്കൊണ്ടുവന്നു. ഇവരെ അടിമാലി കോടതിയിൽ ഹാജരാക്കി. പ്രതീകാത്മക ചിത്രം
മലയാളം വാർത്തകൾ/Photogallery/Crime/
പത്താംക്ലാസിലെ സഹപാഠികൾ 35 വർഷത്തിനുശേഷം ഒത്തുകൂടി; തൊടുപുഴ സ്വദേശിനി പഴയ സഹപാഠിക്കൊപ്പം നാടുവിട്ടതായി കേസ്