TRENDING:

COVID 19| ലോക്ക്ഡൗൺ ലംഘിച്ച് കുർബാനയും ജുമുഅ നമസ്കാരവും: 59 പേർ അറസ്റ്റിൽ

Last Updated:
ആലുവ, കൂത്താട്ടുകുളം, ഈരാറ്റുപേട്ട, പത്തനംതിട്ട, മലപ്പുറം വളന്നൂർ, കാളികാവ് എന്നിവിടങ്ങളിലാണ് നടപടി.
advertisement
1/5
COVID 19| ലോക്ക്ഡൗൺ ലംഘിച്ച് കുർബാനയും ജുമുഅ നമസ്കാരവും: 59 പേർ അറസ്റ്റിൽ
കോവിഡ് ലോക്ക്ഡൗൺ ലംഘിച്ച് കുർബാനയും ജുമുഅ നമസ്കാരവും നടത്തിയതിന് 59 പേർ അറസ്റ്റിലായി. ആലുവ, കൂത്താട്ടുകുളം, ഈരാറ്റുപേട്ട, പത്തനംതിട്ട, മലപ്പുറം വളന്നൂർ, കാളികാവ് എന്നിവിടങ്ങളിലാണ് നടപടി.
advertisement
2/5
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കൂട്ടംകൂടിയുള്ള മതപരമായ ചടങ്ങുകള്‍ നടത്താൻ പാടില്ലെന്നിരിക്കെ ആലുവ കക്കാട്ടുപാറ സെയ്ന്റ് മേരീസ് യാക്കോബായ ചാപ്പലിലും കൂത്താട്ടുകുളം ആട്ടിൻകുന്ന് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലുമാണ് കുർബാന നടന്നത്.
advertisement
3/5
കക്കാട്ടുപ്പാറയിൽ വികാരി ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴി ഉൾപ്പെടെ അഞ്ചുപേരെയും ആട്ടിൻകുന്നിൽ ഫാ. ഗീവർഗീസ് ജോൺ ഉൾപ്പെടെ എട്ടുപേരെയും അറസ്റ്റ് ചെയ്തു.
advertisement
4/5
ഈരാറ്റുപേട്ട നടയ്ക്കൽ തന്മിയ സ്കൂളിലെ മറിയം മർഹുമ മദ്രസയിൽ പ്രാർത്ഥനക്കായി ഒത്തുകൂടിയ എസ്ഡിപിഐ നേതാക്കൾ ഉൾപ്പെടെ 23 പേരും പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട കുലശേഖരപതിയിലെ ഒരു വീട്ടിൽ നിസ്കാരം നടത്തിയ പത്തുപേരെ അറസ്റ്റ് ചെയ്തു.
advertisement
5/5
വളവന്നൂർ കുറുക്കോൾക്കുന്ന് പാറോട്ടക്കൽ നൂറുൽ ഹുദാ ജുമാ മസ്ജിദിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅയ്ക്കെത്തിയ എട്ടപരും കാളികാവ് ചോക്കാട് പന്നിക്കോട്ടുമുണ്ട വാളക്കുളത്തെ പള്ളിയിൽ നിർദേശം ലംഘിച്ച് സംഘടിത നമസ്കാരം നടത്തിയ അഞ്ചുപേരെയുമാണ് അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Crime/
COVID 19| ലോക്ക്ഡൗൺ ലംഘിച്ച് കുർബാനയും ജുമുഅ നമസ്കാരവും: 59 പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories