TRENDING:

കുറ്റാലത്ത് 'ബണ്ണി' ഹെൽമെറ്റുമായി ബൈക്കിൽ ചീറിപ്പാഞ്ഞ യുവാവ് അറസ്റ്റിൽ

Last Updated:
സുജിത്തിനെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും പ്രസ്തുത ഇരുചക്ര വാഹനം കണ്ടുകെട്ടുകയും ചെയ്തു
advertisement
1/4
കുറ്റാലത്ത് 'ബണ്ണി' ഹെൽമെറ്റുമായി ബൈക്കിൽ ചീറിപ്പാഞ്ഞ യുവാവ് അറസ്റ്റിൽ
ചെന്നൈ: അപകടകരമായ രീതിയിൽ ബണ്ണി മുഖമുള്ള ഹെൽമറ്റ് ധരിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന യുവാവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഈ ബണ്ണി ഹെൽമെറ്റുകാരനെ പിടികൂടി. തെങ്കാശി നഗരത്തിലെ മലയൻ സ്ട്രീറ്റിൽ സുരേഷിന്റെ മകൻ സുജിത്ത് (23) ആണ് പിടിയിലായിരിക്കുന്നത്. സംഭവം വൈറലായതിനെ തുടർന്ന് തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ട് സുരേഷ് കുമാർ ഉടൻ പ്രതിയെ പിടികൂടാൻ നിർദേശം നൽകിയിരുന്നു.
advertisement
2/4
അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ കേസെടുക്കാനും ഹെൽമറ്റും ബൈക്കും പിടിച്ചെടുക്കാനും കുറ്റാലം പൊലീസിന് തെങ്കാശി എസ്.പി നിർദേശം നൽകിയിരുന്നു. പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ, ഒരു വലിയ മുയലിനെ പോലെ തോന്നിക്കുന്ന ഒരു ഹെൽമറ്റ് ധരിച്ച സുജിത്ത്, ആളുകളെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബൈക്കിൽ തെരുവുകളിൽ കറങ്ങിയതായി കണ്ടെത്തി.
advertisement
3/4
സുജിത്തിനെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും പ്രസ്തുത ഇരുചക്ര വാഹനം കണ്ടുകെട്ടുകയും ചെയ്തു. ക്യാമറയ്ക്ക് മുന്നിൽ മാപ്പ് ചോദിക്കാനും സുജിത്തിനോട് പൊലീസ് നിർദേശിച്ചിരുന്നു.
advertisement
4/4
സംഭവത്തിൽ പോലീസിന്റെ അടിയന്തര നടപടിയെ നാട്ടുകാർ അഭിനന്ദിച്ചു. കൂടാതെ പ്രദേശവാസികൾക്ക് ഭീഷണിയാകുന്ന തരത്തിൽ ഹെൽമറ്റ് ഉപയോഗിച്ച് വാഹനമോടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
മലയാളം വാർത്തകൾ/Photogallery/Crime/
കുറ്റാലത്ത് 'ബണ്ണി' ഹെൽമെറ്റുമായി ബൈക്കിൽ ചീറിപ്പാഞ്ഞ യുവാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories