മലപ്പുറത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സുഹൃത്തിന്റെ സഹോദരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.
advertisement
1/4

മലപ്പുറം: പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. മലപ്പുറം എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീൻ (32) ആണ് കോടതിയിൽ ഹാജരായത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കോട്ടക്കൽ പൊലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
2/4
സെപ്റ്റംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെ വിവിധസ്റ്റേഷനുകളിലായി പത്തോളം കേസുകൾ ഇയാൾക്കെതിരെയുണ്ടന്ന് പൊലീസ് പറഞ്ഞു.
advertisement
3/4
സുഹൃത്തിന്റെ സഹോദരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. വീട്ടില്‍ ശ്രീകൃഷ്ണ പരുന്തിനെ സൂക്ഷിച്ചുവെന്ന കേസിലും ഇയാൾ പ്രതിയാണ്. കോട്ടക്കല്‍ സി ഐ കെ ഒ പ്രദീപാണ് കേസന്വേഷിക്കുന്നത്.
advertisement
4/4
അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദീന്റെ വീട്ടില്‍ കഴിഞ്ഞ മാസം പോലീസ് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ കൂട്ടില്‍ വളര്‍ത്തുകയായിരുന്ന പരുന്തിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ പ്രതിക്കെതിരെ വനംവകുപ്പും കേസെടുത്തിരുന്നു. പരുന്തിനെ വനംവകുപ്പ് ഏറ്റെടുത്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
മലപ്പുറത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി