മദ്യ ലഹരിയിൽ വാഹനം ഓടിച്ചതിന് പിഴയീടാക്കി; പൊലീസ് സ്റ്റേഷനു പടക്കമെറിഞ്ഞ് പ്രതികാരം; മൂന്നു പേർ അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇന്നലെ പുലർച്ചെ 12.50നായിരുന്നു സ്റ്റേഷന് നേരെ പടക്കമേറുണ്ടായത്.
advertisement
1/7

തിരുവനന്തപുരം: മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനു പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു പിഴ ചുമത്തി വിട്ടയച്ചവർ പിന്നീട് പൊലീസ് സ്റ്റേഷനു നേരെ പടക്കമെറിഞ്ഞു. ഇന്നലെ പുലർച്ചെ 12.50നായിരുന്നു സ്റ്റേഷന് നേരെ പടക്കമേറുണ്ടായത്.
advertisement
2/7
സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. ആനയറ സ്വദേശികളായ നിതീഷ്, രാജേഷ് (കുഞ്ഞുണ്ണി), അനീഷ് എന്നിവരാണു അറസ്റ്റിലായത്.
advertisement
3/7
പിഴ ഈടാക്കിയതിനു പിന്നാലെ അഞ്ചംഗ സംഘം ബൈക്കിലെത്തി പേട്ട പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള കടയുടെ മുന്നിൽ നിന്നാണ് സ്‌റ്റേഷനിലേക്കു പടക്കം എറിഞ്ഞത്.
advertisement
4/7
ഏറുപടക്കം റോഡിൽ വീണ് ഉഗ്ര ശബ്ദത്തോടെ പൊട്ടി. സ്ഫോടന ശ്ബദം കേട്ടതിനു പിന്നാലെ പൊലീസുകാർക്ക് മുന്നിലൂടെ പ്രതികൾ ബൈക്കോടിച്ചു കടന്നു കളഞ്ഞു.
advertisement
5/7
തുടർന്ന് ആനയറയിലെ വീടുകളിൽ പരിശോധന നടത്തിയാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇനി രണ്ടു പേരെക്കൂടി പിടികൂടാനുണ്ട്.
advertisement
6/7
ആനയറ കല്ലുംമൂട് ഭാഗത്ത് വച്ച് മദ്യലഹരിയിൽ കാർ ഓടിച്ച് അപകടം ഉണ്ടാക്കിയതിനു പ്രതികളായ 4 പേരെ വെള്ളിയാഴാച പൊലീസ് പിടികൂടിയിരുന്നു.
advertisement
7/7
സ്റ്റേഷനിൽ എത്തിച്ചപ്പോൾ കള്ളക്കേസാണെന്നു പറഞ്ഞ് ഇവർ ബഹളം വച്ചു. പിന്നീട് കേസ് രജിസറ്റർ ചെയ്ത് പിഴ ചുമത്തി വിട്ടയച്ചു. ഇതാണ് സ്റ്റേഷൻ ആക്രമിക്കാൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Crime/
മദ്യ ലഹരിയിൽ വാഹനം ഓടിച്ചതിന് പിഴയീടാക്കി; പൊലീസ് സ്റ്റേഷനു പടക്കമെറിഞ്ഞ് പ്രതികാരം; മൂന്നു പേർ അറസ്റ്റിൽ