ചാറ്റിങിനിടെ യുവതി നിർബന്ധിച്ചപ്പോൾ തുണിയുരിഞ്ഞു; യുവ എൻജിനീയർക്ക് നഷ്ടമായത് 16 ലക്ഷം രൂപ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിടുമെന്നു ഭീഷണിപ്പെടുത്തി ശ്വേത എന്ന യുവതിയാണ് തന്നെ ചതിച്ചതെന്നാണ് യുവാവ് പരാതിയിൽ ആരോപിക്കുന്നത്.
advertisement
1/3

ബെംഗളുരൂ: ഡേറ്റിങ് ആപ്പിൽ ചാറ്റ് ചെയ്ത സോഫ്ട് വെയർ എൻജിനീയർക്ക് നഷ്ടമായത് 16 ലക്ഷം രൂപ. യുവതിയുമായി അശ്ലീല ചാറ്റിങ് നടത്തിയതാണ് യുവാവിന് കുരുക്കായത്. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകി. അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിടുമെന്നു ഭീഷണിപ്പെടുത്തി ശ്വേത എന്ന യുവതിയാണ് തന്നെ ചതിച്ചതെന്നാണ് യുവാവ് പരാതിയിൽ ആരോപിക്കുന്നത്.
advertisement
2/3
അക്കൗണ്ടിലേക്ക് 2000 രൂപ കൈമാറണമെന്ന് ശ്വേത ആവശ്യപ്പെട്ടിരുന്നു. പണം കൈമാറിയശേഷം നികിത എന്ന സുഹൃത്തിന്റെ ഫോൺ നമ്പർ കൈമാറി. നികിതയുമായി യുവാവ് അശ്ലീല ചാറ്റിൽ ഏർപ്പെടുകയും ചെയ്തു. ഇത് റെക്കോഡ് ചെയ്താണ് യുവാവിൽ നിന്നും പണം തട്ടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
advertisement
3/3
നികിതയെ കൂടാതെ പ്രീതി അഗര്‍വാള്‍, ഷെറിന്‍ എന്നീ യുവതികളും ഈ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് എഞ്ചിനീയറെ ഭീഷണിപ്പെടുത്തി. ഡിസംബര്‍ 3 മുതല്‍ 13 വരെ വീഡിയോ പുറത്തുവിടാതിരിക്കാനായി 16 ലക്ഷം രൂപയാണ് ടെക്കി കൈമാറിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വൈറ്റ്ഫീല്‍ഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/Photogallery/Crime/
ചാറ്റിങിനിടെ യുവതി നിർബന്ധിച്ചപ്പോൾ തുണിയുരിഞ്ഞു; യുവ എൻജിനീയർക്ക് നഷ്ടമായത് 16 ലക്ഷം രൂപ