TRENDING:

Delhi: കാമുകിയെ വെടിവെച്ചുവീഴ്ത്തി, റോഡരികില്‍ ഉപേക്ഷിച്ചു; പിന്നീട് ഭാര്യാപിതാവിനെ കൊന്നു, എസ്.ഐ അറസ്റ്റിൽ

Last Updated:
കോൺസ്റ്റബിളായി 2006ൽ ഡൽഹി പൊലീസിൽ ചേർന്ന ദാഹിയ 2010ലാണ് പരീക്ഷയിൽ യോഗ്യത നേടി എസ്.ഐ ആയത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു ഭാര്യാപിതാവിനെ വെടിവച്ച് കൊന്നത്. കുറ്റകൃത്യത്തിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.
advertisement
1/7
Delhi: കാമുകിയെ വെടിവെച്ചുവീഴ്ത്തി; പിന്നീട് ഭാര്യാപിതാവിനെ കൊന്നു, എസ്.ഐ അറസ്റ്റിൽ
ന്യൂഡൽഹി: കാമുകിയെ റോഡരികിൽ വെടിവച്ചിടുകയും ഭാര്യാപിതാവിനെ വെടിവച്ച് കൊല്ലുകയും ചെയ്ത സംഭവത്തിൽ പ്രതിയായ പൊലീസ് സബ് ഇൻസ്പെക്ടർ സന്ദീപ് ദാഹിയയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രോഹിണിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുകയും ബന്ധപ്പെട്ട മജിസ്ട്രേടിനു മുന്നിൽ ഹാജരാക്കുകയും ചെയ്യുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
advertisement
2/7
2017 ഡിസംബർ ഒന്നുമുതൽ ലഹോരി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ് ദാഹിയ. ഞായറാഴ്ച വൈകുന്നേരമാണ് വഴക്കിനെ തുടർന്ന് കാമുകിയെ സന്ദീപ് ദാഹിയ വെടിവച്ചത്. ഉത്തര ഡൽഹിയിലെ അലിപുർ മേഖലയിൽ വച്ചായിരുന്നു സംഭവം. (പൊലീസ് സബ് ഇൻസ്പെക്ടർ സന്ദീപ് ദാഹിയ)
advertisement
3/7
മറ്റൊരു പൊലീസ് സബ് ഇൻസ്പെക്ടറായ ജയ് വീർ ആണ് റോഡരികിൽ വെടിയേറ്റു കിടക്കുന്ന യുവതിയെ കണ്ടതും ആശുപത്രിയിൽ എത്തിച്ചതും. ജിടി കർണാൽ റോഡിലെ സായ് മന്ദിർ മുറിച്ചു കടക്കുന്നതിനിടയിൽ സബ് ഇൻസ്പെക്ടർ ജയ് വീർ വെടിയേറ്റു കിടക്കുന്ന യുവതിയെ കാണുകയായിരുന്നു.
advertisement
4/7
ഉടൻ തന്നെ യുവതിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് തന്നെ വെടിവച്ചത് ദാഹിയ ആണെന്ന് യുവതി പറഞ്ഞത്.
advertisement
5/7
കഴിഞ്ഞ കുറേ നാളുകളായി എസ് ഐ ദാഹിയയും ഭാര്യയും വേർപിരിഞ്ഞു കഴിയുകയായിരുന്നു. അതേസമയം, പിതാവിനെ കൊല്ലുമെന്ന് ഭർത്താവ് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് എസ് ഐയുടെ ഭാര്യ റോഹ്തക് ജില്ല പൊലീസിനോട് പറഞ്ഞു.
advertisement
6/7
തെരുവിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ഡൽഹിയിൽ നിന്നുള്ള ഒരു എസ് യു വി എത്തിയതായി പതിഞ്ഞിരുന്നു. കുറ്റകൃത്യത്തിനു ശേഷം ഇയാൾ പ്രദേശം വിട്ടുപോയി. വെടിയേറ്റ് നിമിഷങ്ങൾക്കുള്ളിൽ എസ് ഐയുടെ ഭാര്യാപിതാവായ രൺബീർ മരിച്ചിരുന്നു.
advertisement
7/7
കോൺസ്റ്റബിളായി 2006ൽ ഡൽഹി പൊലീസിൽ ചേർന്ന ദാഹിയ 2010ലാണ് പരീക്ഷയിൽ യോഗ്യത നേടി എസ്.ഐ ആയത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു ഭാര്യാപിതാവിനെ വെടിവച്ച് കൊന്നത്. കുറ്റകൃത്യത്തിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
Delhi: കാമുകിയെ വെടിവെച്ചുവീഴ്ത്തി, റോഡരികില്‍ ഉപേക്ഷിച്ചു; പിന്നീട് ഭാര്യാപിതാവിനെ കൊന്നു, എസ്.ഐ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories