മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; ചോദ്യം ചെയ്ത യുവാവിന് നേരെ വെടിയുതിർത്തു
Last Updated:
സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
1/4

അസംഗഡ്: മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. ഉത്തർപ്രദേശിലെ അസംഗഡിലാണ് സംഭവം. ഇക്കാര്യം ചോദ്യം ചെയ്തയാളെ പൊലീസുകാരൻ വെടി വച്ചതായും പരാതിയുണ്ട്. സർവേഷ് എന്ന പൊലീസുകാരനാണ് സ്ത്രീകൾക്ക് എതിരെ മോശമായി പെരുമാറിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. കിഷൻലാൽ എന്നയാൾക്കാണ് പൊലീസുകാരൻ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റത്.
advertisement
2/4
സരൈമീർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കമൽപുർ ഗ്രാമത്തിലാണ് സംഭവം. മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നു.
advertisement
3/4
ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സ്ത്രീകൾ. സ്ത്രീകൾ വഴിയിലൂടെ കടന്നുപോകുന്ന സമയത്ത് റോഡിൽ മറ്റ് ആളുകൾക്കൊപ്പം നിന്ന് മദ്യപിക്കുകയായിരുന്ന പൊലീസുകാരൻ സ്ത്രീകൾക്ക് എതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. കിഷൻ ലാൽ ഇതിനെ ചോദ്യം ചെയ്തപ്പോൾ പൊലീസുകാരൻ വെടി പൊട്ടിച്ചു. ഇതിനെ തുടർന്ന് വാക്കേറ്റം നടക്കുകയും വാക്കുതർക്കം അക്രമാസക്തമാകുകയും ചെയ്യുകയായിരുന്നു.
advertisement
4/4
സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ ചികിത്സയ്ക്കായി കിഷൻലാലിനെ വാരണാസിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; ചോദ്യം ചെയ്ത യുവാവിന് നേരെ വെടിയുതിർത്തു