ഇടുക്കിയിൽ 16-കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍; അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പീഡനത്തിനിരയായ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി കഴിഞ്ഞദിവസം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
advertisement
1/6

കട്ടപ്പന: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ. നരിയംപാറയിൽ 16-കാരിയെ പീഡിപ്പിച്ച കേസിൽ നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജ്(24) ആണ് അറസ്റ്റിലായത്.
advertisement
2/6
പീഡനത്തിനിരയായ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി കഴിഞ്ഞദിവസം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രതിയെ അറസ്റ്റു ചെയ്തത്.
advertisement
3/6
പീഡനം സംബന്ധിച്ച് പെൺകുട്ടിയുടെ വീട്ടുകാർ മനു മനോജിനെതിരെ ബുധനാഴ്ച കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും പ്രതി ഒളിവിൽപോയി.
advertisement
4/6
കേസ് നൽകിയതിനു പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് ദേഹത്ത് തീകൊളുത്തിയ പെൺകുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
advertisement
5/6
ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
advertisement
6/6
അതേസമയം മനു മനോജിനെ ഡി.വൈ.എഫ്.ഐയിൽ നിന്നും പുറത്താക്കിയെന്ന് നേതാക്കൾ വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Crime/
ഇടുക്കിയിൽ 16-കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍; അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ