ജയിലിൽ കഴിയുന്ന ഗുണ്ടയുമായി വനിതാ ജയിൽ ഓഫീസർക്ക് ലൈംഗിക ബന്ധം; പോലീസ് കണ്ടെത്തിയ വിവരങ്ങൾ
- Published by:meera
- news18-malayalam
Last Updated:
Female prison officer found to have engaged in sexual intercourse with a jail inmate | ഡ്യൂട്ടി സമയത്ത് പോലും ഇവർ തടവുപുള്ളിയുമായി ബന്ധപ്പെട്ടിരുന്നു
advertisement
1/7

ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ തടവുകാരനുമായി വനിതാ ജയിൽ വാർഡന്റെ ലൈംഗിക ബന്ധം. ഡ്യൂട്ടി സമയത്ത് പോലും ഇവർ ഇയാളുമായി ബന്ധപ്പെട്ടിരുന്നു. കൂടാതെ ഇയാളുടെ പേര് ശരീരത്തിൽ പച്ച കുത്തുകയും ലൈംഗികചുവയുള്ള പ്രേമലേഖനങ്ങൾ ഇയാൾക്ക് കൈമാറുകയും ചെയ്തെന്ന് റിപ്പോർട്ട്
advertisement
2/7
യു.കെ.യിലെ ദർഹാമിലാണ് സംഭവം. സ്റ്റെഫാനി സ്മിത്ത് വൈറ്റ് എന്ന ജയിൽ ഓഫീസറാണ് തടവിൽ കഴിയുന്ന ഗുണ്ട കർട്ടിസ് വാറൻ അഥവാ 'കോക്കി'യുമായി കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സെൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. ഡ്യൂട്ടി സമയത്ത് ബന്ധപ്പെടാനായി ഇവർ വസ്ത്രത്തിൽ ഒരു തുള തീർത്തിരുന്നതായും മിറർ റിപ്പോർട്ട് ചെയ്യുന്നു
advertisement
3/7
13 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുകയായിരുന്നു കോക്കി. ഇവർ തമ്മിലെ ശാരീരിക ബന്ധം ആറ് മാസത്തോളം നീണ്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റവാളികളെ നിയന്ത്രിക്കാനുള്ള പ്രത്യേക പരിശീലനം ലഭിച്ചയാളാണ് സ്റ്റെഫാനിയെങ്കിലും കോക്കിയിൽ ആകൃഷ്‌ടയായ ഇവർ അയാളുമായി അടുക്കുകയായിരുന്നു. കേവലം മൂന്നു മാസത്തിനുള്ളിൽ തന്നെ 213 തവണയാണ് ഇവർ പരസ്പരം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി
advertisement
4/7
ഇവരുടെ ബന്ധത്തിൽ സംശയം തോന്നിയ മറ്റു ജീവനക്കാർ നിരീക്ഷണം കടുപ്പിച്ചപ്പോഴാണ് രഹസ്യം പുറത്തായത്. ഇയാൾക്ക് സ്റ്റെഫാനി ഒരു കുറിപ്പ് കൈമാറുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു
advertisement
5/7
ജയിലിനുള്ളിലേക്കു നിരോധിത വസ്തുക്ക എത്തിക്കാൻ കോക്കി സ്‌റ്റെഫാനിയെ ഉപയോഗിച്ചിരുന്നു. സ്റ്റെഫാനി കൈമാറിയ കുറിപ്പുകൾ പിടിച്ചെടുക്കാൻ ഓഫീസർമാർ എത്തുമ്പോൾ ഇയാൾ അത് വിഴുങ്ങാനും ശ്രമിച്ചിരുന്നത്രെ
advertisement
6/7
പോലീസ് ചോദ്യം ചെയ്തപ്പോൾ സ്റ്റെഫാനി ഈ ബന്ധം ആദ്യം നിഷേധിച്ചിരുന്നു. പക്ഷെ ഇവരുടെ വീട് റെയ്‌ഡ് ചെയ്ത് കൂടുതൽ കുറിപ്പുകൾ കണ്ടെത്തുകയായിരുന്നു. ഫോൺ ചെയ്യാനായി ഒരേയൊരു നമ്പറിലേക്ക് മാത്രം വിളിച്ചിരുന്ന ഫോണും കണ്ടെത്തി
advertisement
7/7
ലൈംഗിക ചുവയുള്ള 450ഓളം കുറിപ്പുകളും ഇവരുടെ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. പൊതു കാര്യാലയത്തിലെ അപമര്യാദയായുള്ള പെരുമാറ്റത്തിന് സ്‌റ്റെഫാനിയെ രണ്ടു വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു
മലയാളം വാർത്തകൾ/Photogallery/Crime/
ജയിലിൽ കഴിയുന്ന ഗുണ്ടയുമായി വനിതാ ജയിൽ ഓഫീസർക്ക് ലൈംഗിക ബന്ധം; പോലീസ് കണ്ടെത്തിയ വിവരങ്ങൾ