Kerala Gold Smuggling | സ്വർണം അയച്ചത് ഫൈസൽ ഫരീദ്; സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്വപ്നയുടെ ബിനാമിയെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി.
advertisement
1/5

കൊച്ചി: ഡിപ്ലോമാറ്റിക് ചാനൽ ദുരുപയോഗം ചെയ്ത് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ(എൻ.ഐ.എ) എഫ്ഐ.ആർ. യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സരിത്ത് കുമാറും സ്വപ്ന സുരേഷുമാണ് ഒന്നും രണ്ടും പ്രതികൾ. കൊച്ചി സ്വദേശിഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി.
advertisement
2/5
ഇപ്പോൾ ദുബായിലുള്ള ഫൈസൽ ഫരീദാണ് തിരുവനന്തപുരത്തെ കോൺസുലേറ്റ് വിലാസത്തിൽ സ്വർണം അയച്ചതെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
advertisement
3/5
ഫരീദിന്റെ പങ്ക് സംബന്ധിച്ച് സരിത്തിന്റെ മൊഴിയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിന്റെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
advertisement
4/5
യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളും എൻഐഎ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഭീകരപ്രവർത്തനത്തിനായി ആളുകളെ ചേർക്കുക, ഇതിനായി ഫണ്ട് ചിലവഴിക്കുക എന്നീ ഗുരുതരകുറ്റങ്ങൾക്ക് ചുമത്തുന്ന വകുപ്പുകളാണിത്.
advertisement
5/5
ദേശസുരക്ഷയെ ബാധിക്കുന്ന കേസ് എന്ന നിലയിലാണ് കള്ളക്കടത്ത് അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മറ്റു നിയമലംഘനങ്ങൾ കസ്റ്റംസ് അന്വേഷിക്കും.
മലയാളം വാർത്തകൾ/Photogallery/Crime/
Kerala Gold Smuggling | സ്വർണം അയച്ചത് ഫൈസൽ ഫരീദ്; സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ