TRENDING:

75കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ കവർന്ന സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

Last Updated:
വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുക്കുകയായിരുന്നു
advertisement
1/4
75കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ കവർന്ന സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം: 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ സൈനികനും കേരള സർവകലാശാല മുൻ ജീവനക്കാരനുമായ വയോധികനാണ് പരാതിക്കാരൻ. പലപ്പോഴായി 11 ലക്ഷം രൂപയാണ് നിത്യ ശശിയും ബിനുവും ചേർന്ന് തട്ടിയെടുത്തതെന്ന് തിരുവനന്തപുരം പട്ടം സ്വദേശിയായ പരാതിക്കാരൻ പറയുന്നു. സീരിയൽ നടിയും അഭിഭാഷകയുമാണ് നിത്യ ശശി
advertisement
2/4
മെയ് 24നാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം നഗരത്തിൽ പട്ടത്തിനടുത്ത് വീട് വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ പരാതിക്കാരനായ വയോധികനെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമായി. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുത്തുവെന്നാണ് പോലീസ് പറയുന്നത്.
advertisement
3/4
ബിനുവിന്‍റെ സഹായത്തോടെയാണ് നിത്യ ഇത് ചെയ്തത്. മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം ചിത്രീകരിച്ചത് ബിനു ആയിരുന്നു. അശ്ലീല ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നായിരുന്നു നിത്യയും ബിനുവും ചേർന്ന് ആവശ്യപ്പെട്ടത്. പലപ്പോഴായി ഭീഷണിപ്പെടുത്ത് 11 ലക്ഷം രൂപ ഇവർ കൈവശപ്പെടുത്തുകയും ചെയ്തു.
advertisement
4/4
വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് വയോധികൻ പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ നിർദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75 കാരൻ പട്ടത്തെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി. ഇവിടെ വച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
75കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ കവർന്ന സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories