കാസര്‍കോട് ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വിജയന്റെ കൈവശമുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.
advertisement
1/3

കാസർകോട്: വഴക്കിനെ തുടർന്ന് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. കാസര്‍കോട് കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവം. വടക്കേക്കര സ്വദേശി വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
advertisement
2/3
തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണമുറിയില്‍തന്നെ മരിച്ചുവീണു. ഭര്‍ത്താവ് വിജയനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിജയന്റെ കൈവശമുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.
advertisement
3/3
കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. വഴക്കിനെ തുടര്‍ന്നു വെടിയൊച്ച കേട്ടതോടെ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
advertisement