TRENDING:

56 കാരൻ വിവാഹം കഴിച്ച 16 കാരിയെ രക്ഷിച്ച് പൊലീസ്; മലയാളിയായ വരൻ ഒളിവിൽ

Last Updated:
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
1/5
56 കാരൻ വിവാഹം കഴിച്ച 16 കാരിയെ രക്ഷിച്ച് പൊലീസ്; മലയാളിയായ വരൻ ഒളിവിൽ
ഹൈദരാബാദ്∙ മലയാളിയായ 56 വയസുകാരന്‍ വിവാഹം കഴിച്ച 16 വയസുകാരിയെ ഹൈദരാബാദ് പൊലീസ് മോചിപ്പിച്ചു. അബ്ദുൽ ലത്തീഫ് പറമ്പൻ എന്നയാളാണ് രണ്ടരലക്ഷം രൂപ നൽകി ഇടനിലക്കാർ വഴി പെൺകുട്ടിയെ വിവാഹം കഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
2/5
ഹൂറുന്നീസ, അബ്ദുൽ റഹ്മാൻ, വസീം ഖാൻ, ഖാസി മുഹമ്മദ് ബദിയുദീൻ ക്വാദ്രി എന്നിവരാണ് അറസ്റ്റിലായത്. അത്സമയം പെൺകുട്ടിയെ വിവാഹം ചെയ്ത അബ്ദുൽ ലത്തീഫ് പറമ്പൻ ഒളിവിലാണ്. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിവാഹം സംബന്ധിച്ച് പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു ആണ് പൊലീസില്‍ പരാതി നല്‍കിയത്.
advertisement
3/5
വിവാഹം നടത്താനായി ഹൂറുന്നീസ 2.5 ലക്ഷം രൂപ വാങ്ങിയിരുന്നു. 1.5 ലക്ഷം എടുത്ത ശേഷം ബാക്കി തുക ഇടനിലക്കാർക്കും പുരോഹിതനും വീതിച്ചുനൽകി. പോക്സോ നിയമ പ്രകാരമാണ് മലയാളിയായ വരനെതിരെ പൊലീസ് കേസെടുത്തത്.
advertisement
4/5
ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് ഹൂറുന്നീസയ്ക്കെതിരെയും കേസെടുത്തു. പ്രായപൂർത്തിയായ സഹോദരിയുടെ ജനനസർട്ടിഫിക്കറ്റാണ് ഹൂറുന്നീസ വിവാഹത്തിനായി ഉപയോഗിച്ചത്.
advertisement
5/5
പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയി, പിതാവ് കിടപ്പിലുമാണ്. ഈ സാഹചര്യം മുതലെടുത്താണ് അകന്ന ബന്ധുവായ സ്ത്രീ പെൺകുട്ടിയെ ചതിയിൽപ്പെടുത്തിയത്. കുട്ടിയുടെ ബന്ധു പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.
മലയാളം വാർത്തകൾ/Photogallery/Crime/
56 കാരൻ വിവാഹം കഴിച്ച 16 കാരിയെ രക്ഷിച്ച് പൊലീസ്; മലയാളിയായ വരൻ ഒളിവിൽ
Open in App
Home
Video
Impact Shorts
Web Stories