ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവം; പൊലീസ് തിരഞ്ഞ മകൻ ജീവനൊടുക്കിയ നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവത്തിനുശേഷം കാണാതായ അജേഷിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു
advertisement
1/6

ഇടുക്കി മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന ശേഷം കാണാതായ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്
advertisement
2/6
ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനും ഭാര്യ തങ്കമണിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കാണാതായ അജേഷിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു.
advertisement
3/6
ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനെ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
4/6
സമീപത്തെ കട്ടിലിനടിയിൽ ഭാര്യ തങ്കമണിയെയും ഗുരുതര പരുക്കുകളോടെ കണ്ടെത്തി. കുമാരന്റെ സഹോദരി വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി.
advertisement
5/6
തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. കുമളിയിൽ താമസിച്ചിരുന്ന മകൻ അജേഷ് ചൊവ്വാഴ്ച രാത്രി ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.
advertisement
6/6
കുടുംബവഴക്കിനെ തുടർന്ന് അജേഷ് വെട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. കുമാരന്റെയും തങ്കമണിയുടെയും മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും
മലയാളം വാർത്തകൾ/Photogallery/Crime/
ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവം; പൊലീസ് തിരഞ്ഞ മകൻ ജീവനൊടുക്കിയ നിലയിൽ