'നഗ്ന ശരീരത്തിൽ കുട്ടികളെകൊണ്ട് ചിത്രം വരപ്പിച്ചു'; രഹന ഫാത്തിമയ്ക്കെതിരായ തുടർ നടപടി ഹൈക്കോടതി റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
14ഉം എട്ടും വയസുള്ള കുട്ടികളെ കൊണ്ടാണ് രഹന ഫാത്തിമ തന്‍റെ ശരീരത്തിൽ ചിത്രം വരപ്പിച്ച് വിഡിയോ ചിത്രീകരിച്ചത്. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന്‍റെ ഭാഗമെന്നായിരുന്നു വിശദീകരണം
advertisement
1/5

കൊച്ചി: ആക്‌ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ പോക്സോ കേസിൽ ഹൈക്കോടതി തുടർ നടപടികൾ റദ്ദാക്കി. നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് കേസെടുത്തത്.
advertisement
2/5
രഹന ഫാത്തിമ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തുടർ നടപടികൾ റദ്ദാക്കിയിരിക്കുന്നത്. ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി നിയമത്തിലെ 65ാം വകുപ്പും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പും പ്രകാരവുമായിരുന്നു കേസെടുത്തത്.
advertisement
3/5
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നതും അതു പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.
advertisement
4/5
14ഉം എട്ടും വയസുള്ള കുട്ടികളെ കൊണ്ടാണ് രഹന ഫാത്തിമ തന്‍റെ ശരീരത്തിൽ ചിത്രം വരപ്പിച്ച് വിഡിയോ ചിത്രീകരിച്ചത്. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന്‍റെ ഭാഗമെന്നായിരുന്നു വിശദീകരണം.
advertisement
5/5
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ പ്രതിക്ക് അവകാശമുണ്ടെങ്കിലും അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതിലൂടെ കുറ്റക്കാരിയായിരിക്കുകയാണെന്ന് നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈകോടതി പറഞ്ഞിരുന്നു. പിന്നീട് ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
'നഗ്ന ശരീരത്തിൽ കുട്ടികളെകൊണ്ട് ചിത്രം വരപ്പിച്ചു'; രഹന ഫാത്തിമയ്ക്കെതിരായ തുടർ നടപടി ഹൈക്കോടതി റദ്ദാക്കി