'ഇതാണോടാ നിന്‍റെ ഐഎസ്ആർഒയിലെ ജോലി'; തുവ്വൂർ സുജിത വധക്കേസ് പ്രതി വിഷ്ണുവിനെതിരെ രോഷത്തോടെ നാട്ടുകാർ
- Published by:Anuraj GR
- news18-malayalam
Last Updated:
കടക്കെണിയിൽ ആയിരുന്ന വിഷ്ണു അതിൽ നിന്നും രക്ഷപ്പെടാനാണ് സുജിതയെ കൊന്ന് സ്വർണം എടുത്തത് എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ ലഭിക്കുന്ന പ്രാഥമിക വിവരം (റിപ്പോർട്ടും ചിത്രങ്ങളും- സി.വി അനുമോദ്)
advertisement
1/9

മലപ്പുറം: തുവ്വൂർ സുജിത കൊലക്കേസിലെ പ്രതികളെ കൊലപാതകം നടന്ന വിഷ്ണുവിൻറെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിഷ്ണു സഹോദരങ്ങളായ വിവേക്, വൈശാഖ് സുഹൃത്ത് ഷിഹാൻ എന്നിവരെയാണ് തെളിവെടുപ്പിനായി വിഷ്ണുവിൻറെ വീട്ടിലേക്ക് പോലീസ് കൊണ്ടുവന്നത്. പ്രതികളെ കൊണ്ടുവരുന്നത് മണിക്കൂറുകൾക്ക് മുൻപേ പ്രദേശത്ത് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഒമ്പത് മണിയോടെ പ്രതികളെ കൊണ്ടുവന്നു. ജനരോഷം കണക്കിലെടുത്ത് പെരിന്തൽമണ്ണ, നിലമ്പൂർ ഡിവൈഎസ്പി മാരുടെ കീഴിലുള്ള സി ഐ മാരുടെ നേതൃത്വത്തിൽ ആണ് പോലീസിനെ വിന്യസിച്ചിരുന്നത്.
advertisement
2/9
പ്രതികളെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി കൊല ചെയ്തയിടത്ത് ആയിരുന്നു ആദ്യം തെളിവെടുപ്പ്. കട്ടിലിൽ ഇരുന്ന സുജിതയെ കഴുത്ത് ഞെരിച്ചും പിന്നീട് ജീവനോടെ കെട്ടിത്തൂക്കിയും ആണ് പ്രതികൾ കൊന്നത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൃതദേഹം പായയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ സൂക്ഷിച്ചു.
advertisement
3/9
പിന്നീട് രാത്രി വീടിനോട് ചേർന്നുള്ള മാലിന്യ കുഴി വലുതാക്കി അതിൽ നിക്ഷേപിച്ച് മെറ്റലും എം സാൻഡും കൊണ്ട് മൂടി. മൃതദേഹം കിടത്തിയ പായയും മാലിന്യക്കുഴി വലുതാക്കാൻ ഉപയോഗിച്ച തൂമ്പയും തെളിവെടുപ്പിൽ പോലീസ് കണ്ടെടുത്തു.
advertisement
4/9
തെളിവെടുപ്പിനിടെ ഭാവ വ്യത്യാസം ഇല്ലാതെ നിന്ന വിഷ്ണുവിനെ കണ്ട ജനങ്ങൾ രോഷാകുലരായി. "അവനെ കാണിക്ക്" എന്ന് ആളുകൾ ആർത്തു വിളിച്ചു..."ഇതാണോടാ നിന്‍റെ ഐ എസ് ആർ ഒയിലേ ജോലി" എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു. 45 മിനിറ്റിൽ അധികം സമയം വീട്ടിലെ തെളിവെടുപ്പ് നീണ്ടുനിന്നു.
advertisement
5/9
തിരിച്ച് പോലീസ് വാഹനത്തിൽ പ്രതികളെ കയറ്റുന്നതിനിടെ വിഷ്ണുവിന് നേരെ കയ്യേറ്റ ശ്രമം നടന്നു. പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വിഷ്ണുവിന് പിന്നിലുള്ള നേതൃത്വത്തെ കൂടി പിടികൂടണമെന്ന് ജനങ്ങളിൽ ചിലർ ആവശ്യപ്പെട്ടു. വിഷ്ണുവിനും മറ്റു പ്രതികൾക്കും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
advertisement
6/9
കടക്കെണിയിൽ ആയിരുന്ന വിഷ്ണു അതിൽ നിന്നും രക്ഷപ്പെടാനാണ് സുജിതയെ കൊന്ന് സ്വർണം എടുത്തത് എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ ലഭിക്കുന്ന പ്രാഥമിക വിവരം. സാമ്പത്തിക നേട്ടം മാത്രമായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശം എന്നാണ് പോലീസിന്റെ ഇതുവരെയുള്ള നിഗമനം.
advertisement
7/9
സുജിതയെ കൊല്ലാൻ ഒരു നേതാവിന്‍റെ ക്വട്ടേഷൻ ഉണ്ടെന്ന് വിഷ്ണു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ആണ് ഒപ്പം കൂട്ടിയത് എന്നും പോലീസ് പറയുന്നു. കൊല നടത്തിയാൽ പണം ലഭിക്കുമെന്നും വിഷ്ണു ഒപ്പം ഉള്ളവരെ ധരിപ്പിച്ചിരുന്നു. അങ്ങനെ ആണ് മറ്റ് പ്രതികൾ ഇതിൽ സഹകരിച്ചത് എന്നാണ് അന്വേഷണത്തിൽ ലഭിക്കുന്ന പ്രാഥമിക വിവരം. സുജിതയുടെ ശരീരത്തിലെ സ്വർണ്ണം വിറ്റ് കിട്ടിയ പണം വിഷ്ണു മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തു.
advertisement
8/9
കൊലപാതകത്തിനുശേഷം നാട്ടുകാരിൽ ഒരാളായി വിഷ്ണു സുജിതയ്ക്കുവേണ്ടി അന്വേഷണം നടത്തിയിരുന്നു. സുജിതയെ കാണ്മാനില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയും പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. സുജിത നാടുവിട്ടതാണെന്ന പ്രചാരണവും ഇതിനിടയിൽ നടത്തിയിരുന്നു.
advertisement
9/9
എന്നാൽ സുജിത അവസാനമായി വിളിച്ചത് വിഷ്ണുവിനെ ആണെന്നും സുജിതയുടെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനം രേഖപ്പെടുത്തിയത് വിഷ്ണുവിന്റെ വീടിന് അടുത്താണെന്നും കണ്ടെത്തിയ പോലീസ് ശാസ്ത്രീയ തെളിവുകൾ കൂടി ശേഖരിച്ചാണ് പ്രതികളിലേക്ക് എത്തിയത്. ശനിയാഴ്ച വരെ ആണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്.
മലയാളം വാർത്തകൾ/Photogallery/Crime/
'ഇതാണോടാ നിന്‍റെ ഐഎസ്ആർഒയിലെ ജോലി'; തുവ്വൂർ സുജിത വധക്കേസ് പ്രതി വിഷ്ണുവിനെതിരെ രോഷത്തോടെ നാട്ടുകാർ