Shocking | വീട്ടുകാർ എതിർത്തു; ഓടുന്ന ബസിനുള്ളിൽ കമിതാക്കൾ വിഷംകഴിച്ചു
- Published by:user_57
- news18-malayalam
Last Updated:
Lovers drank poison inside a running bus | വിവാഹം ചെയ്യാൻ വീട്ടുകാർ എതിർപ്പറിയിച്ചതിനെ തുടർന്നാണ് കമിതാക്കളുടെ കടുംകൈ
advertisement
1/6

ഓടുന്ന ബസിനുള്ളിൽ കമിതാക്കൾ (lovers) വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു (suicide attempt). ഇരുവരും ബോധരഹിതരായതു ശ്രദ്ധയിൽപ്പെട്ട സഹയാത്രികരാണ് ഇവരെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈ എടുത്തത്. വിവാഹം ചെയ്യുന്നതിനെ വീട്ടുകാർ എതിർത്തത്തിൽ മനം നൊന്താണ് ഇരുവരും കടുംകൈക്ക് മുതിർന്നത് എന്നാണ് റിപ്പോർട്ട്
advertisement
2/6
ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കാം എന്ന് ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹംചെയ്യാൻ ആഗ്രഹമുണ്ടെന്ന കാര്യം വീട്ടുകാരെ അറിയിക്കാൻ രണ്ടുപേരും തയാറായിരുന്നു. എന്നാൽ ഇരുവീട്ടുകാരും എതിർത്തു. ഇതിനു ശേഷം കമിതാക്കൾ ബാംഗ്ലൂരിലേക്ക് പോയി, കുറച്ച് ദിവസം അവിടെ താമസിക്കാൻ തീരുമാനിച്ചു, നഗരത്തിലെത്തി അവിടെ താമസിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
തമിഴ്നാട് വില്ലുപുരം ജില്ലയിലെ രാജേഷ് എന്ന യുവാവ് ലോകേശ്വരി എന്ന യുവതിയുമായി പ്രണയത്തിലായി. കാഞ്ചീപുരം സ്വദേശിയായ ലോകേശ്വരിക്കും രാജേഷിനെ ഇഷ്ടമായിരുന്നു. എന്നാൽ ബാംഗ്ലൂരിൽ നിന്നും സേലത്തേക്കു പോകുന്ന ബസിൽ കയറാനുള്ള ഇവരുടെ തീരുമാനത്തെക്കുറിച്ച് വ്യക്തതയില്ല (പ്രതീകാത്മക ചിത്രം)
advertisement
4/6
ബസ് സേലം എത്താറായതും ഇരുവരും വിഷംകഴിക്കുകയായിരുന്നു. ബോധരഹിതനായ ഇരുവരെയും സഹയാത്രികർ അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
advertisement
5/6
പെട്ടെന്നുണ്ടായ സംഭവം സഹയാത്രികരേയും വലച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി റിപ്പോർട്ട് ഉണ്ട്
advertisement
6/6
കമിതാക്കൾ കുട്ടിക്കാലം മുതൽ സുഹൃത്തുക്കൾ ആയിരുന്നെന്നും എന്നാൽ ഭാര്യാഭർത്താക്കന്മാർ ആവുന്നതിൽ വീട്ടുകാർ അതൃപ്തരായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Crime/
Shocking | വീട്ടുകാർ എതിർത്തു; ഓടുന്ന ബസിനുള്ളിൽ കമിതാക്കൾ വിഷംകഴിച്ചു