TRENDING:

കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നാടുകടത്താൻ പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ പഞ്ചായത്ത്

Last Updated:
യുവതിയെ നാടു കടത്താൻ പ്രമേയം പാസാക്കിയതിനെക്കുറിച്ച് ഗ്രാമത്തിലെ സർപാഞ്ചിനോട് ചോദിച്ചപ്പോൾ ഇത് ഗ്രാമീണരുടെ തീരുമാനം ആണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓഗസ്റ്റിലാണ് പ്രമേയം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
advertisement
1/6
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നാടുകടത്താൻ പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ പഞ്ചായത്ത്
ഔറംഗബാദ്: അഞ്ചു വർഷം മുമ്പ് കൂട്ടബലാത്സംഗത്തിന് ഇരയായ മുപ്പതുകാരിയെ നാടുകടത്താൻ പഞ്ചായത്ത് പ്രമേയം പാസാക്കി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. 2015ൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നാടു കടത്താനാണ് ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കിയത്. പ്രമേയം പാസാക്കിയതോടെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകാൻ യുവതിയെ നാട്ടുകാർ നിർബന്ധിക്കുകയാണ്.
advertisement
2/6
ഗെറായിയിലുള്ള യുവതിയുടെ ഗ്രാമം മാത്രമല്ല സമീപത്തുള്ള മറ്റ് രണ്ടു ഗ്രാമങ്ങളും യുവതിയെ നാടുകടത്താൻ പ്രമേയം പാസാക്കിയിട്ടുണ്ട്. തനിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഗ്രാമവാസികൾക്ക് എതിരെ യുവതി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.
advertisement
3/6
അഞ്ചു വർഷം മുമ്പാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. പരുത്തി പറിക്കാൻ ഗ്രാമത്തിലെ ഫാമിലേക്ക് പോയപ്പോൾ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം നാലുപേർക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചിരുന്നു. അതേസമയം, ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെട്ട് വീടിന്റെ വാതിലിൽ നോട്ടീസ് പതിപ്പിച്ചതായി യുവതി വാർത്താചാനലിനോട് പറഞ്ഞു. ഗ്രാമവാസികൾ തന്നെ ഭീഷണിപ്പെടുത്തുണ്ടെന്നും യുവതി ആരോപിച്ചു.
advertisement
4/6
'ഗ്രാമ-സേവക് എന്റെ വീടിന്റെ വാതിലിൽ ഒരു നോട്ടീസ് ഒട്ടിച്ചു, അതിൽ ഗ്രാമം വിട്ടുപോകാൻ എന്നോട് ആവശ്യപ്പെട്ടു. എന്നെ ഗ്രാമത്തിൽ നിന്ന് പുറത്താക്കാനുള്ള പ്രമേയവും പാസാക്കി' - യുവതി പറഞ്ഞു. 'സർക്കാർ എനിക്ക് നീതി നൽകണം, ഞാൻ എവിടെ പോകണമെന്ന് അത് എന്നോട് പറയണം' - അവർ പറഞ്ഞു.
advertisement
5/6
'ഈ വർഷം ഓഗസ്റ്റ് 15ന് മൂന്ന് ഗ്രാമങ്ങൾ സ്ത്രീയെ നാടുകടത്താനുള്ള പ്രമേയങ്ങൾ പാസാക്കി. ഞങ്ങളുടെ പരിശോധനയിൽ, ഈ ഗ്രാമങ്ങൾ പരസ്പരം സ്ഥിതിചെയ്യുന്ന പ്രമേയങ്ങൾ പ്രത്യേകം പാസാക്കിയതായി ഞങ്ങൾ കണ്ടെത്തി' - എന്ന് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ അനിരുദ്ധ സനപ് പറഞ്ഞു. അതേസമയം, യുവതിയുടെ വീട്ടിൽ ഒട്ടിച്ച നോട്ടീസ് കൈയേറ്റവുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമസേവകരുടെ മറുപടി.
advertisement
6/6
യുവതിയെ നാടു കടത്താൻ പ്രമേയം പാസാക്കിയതിനെക്കുറിച്ച് ഗ്രാമത്തിലെ സർപാഞ്ചിനോട് ചോദിച്ചപ്പോൾ ഇത് ഗ്രാമീണരുടെ തീരുമാനം ആണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓഗസ്റ്റിലാണ് പ്രമേയം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നാടുകടത്താൻ പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ പഞ്ചായത്ത്
Open in App
Home
Video
Impact Shorts
Web Stories