TRENDING:

പ്രണയദിനത്തിൽ ലോകത്തെ നടുക്കിയ ക്രൂരത; കാമുകിയെ കഴുത്തറുത്ത് കൊന്നു: കാമുകൻ അറസ്റ്റിൽ

Last Updated:
വാലന്‍റൈൻ ദിനത്തിന് പ്രണയം ആഘോഷിക്കാനിരിക്കെയാണ് കാമുകൻ എറിക് ഫ്രാൻസിസ്കോ കാമുകിയെ കഴുത്തറുത്ത് കൊന്നത്. മെക്സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലാണ് പ്രണയദിനത്തലേന്ന് കൊടും ക്രൂരത അരങ്ങേറിയത്.
advertisement
1/6
പ്രണയദിനത്തിൽ ലോകത്തെ നടുക്കിയ ക്രൂരത;  കാമുകിയെ കഴുത്തറുത്ത് കൊന്നു: കാമുകൻ അറസ്റ്റിൽ
26കാരിയായ കാമുകിയെ ആണ് എറിക് ഫ്രാൻസിസ് കഴുത്തറുത്ത് കൊന്നത്. കൊല നടത്തിയ ശേഷം മൃതദേഹ അവശിഷ്ടങ്ങൾ ഇയാൾ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. മെക്സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു ലോകത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഇൻഗ്രിത് എക്സാമില വാർഗസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ശരീരമാകെ ചോരയൊലിപ്പിച്ച് വീടിന് പുറത്തിറങ്ങിയ എറികിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്.
advertisement
2/6
സംഭവത്തെക്കുറിച്ച് മെക്സിക്കൻ പൊലീസ് പറയുന്നതിങ്ങനെയാണ് - നിസാരമായ സൗന്ദര്യപ്പിണക്കമാണ് ദാരുണമായ കൊലപാതകത്തിലേക്ക് വഴി തെളിച്ചത്. പ്രണയം പങ്കു വെച്ചിരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് യുവതി കറിക്കത്തി കൊണ്ട് എറികിനെ ആക്രമിച്ചു, പിന്നീട് ഭ്രാന്തമായാണ് കാമുകിയോട് എറിക് പെരുമാറിയത്. അട്ടഹസിച്ചു കൊണ്ടാണ് കാമുകിയെ നേരിട്ടതെന്നും എറിക് പൊലീസിനോട് പറഞ്ഞു.
advertisement
3/6
രണ്ടുതവണ തുടര്‍ച്ചയായി കാമുകി തന്‍റെ നെഞ്ചില്‍ കുത്തിയെന്നും ഇതോടെ കത്തി പിടിച്ചുവാങ്ങി അതിക്രൂരമായി ഇന്‍ഗ്രിതിനെ മുറിവേല്‍പ്പി ച്ചുവെന്നും കഴുത്തറുത്തു കൊലപ്പെടുത്തിയെന്നും എറിക് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. കാമുകി മരിച്ചുവെന്നു ഉറപ്പായതോടെ ശരീരം പലഭാഗങ്ങളായി മുറിച്ചു കുറച്ചു ഭാഗം ശുചിമുറിയിലെ ക്ലോസറ്റില്‍ തള്ളി. ബാക്കിഭാഗം പ്ലാസ്റ്റിക് കവറില്‍ നിറച്ച് പലഭാഗത്തായി വിതറുകയായിരുന്നു.
advertisement
4/6

5/6
മൃതദേഹ അവശിഷ്ടം കണ്ടെത്തിയ പൊലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടി - മൃതദേഹഭാഗങ്ങള്‍ കമിതാക്കള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്‍റിന്‍റെ പല ഭാഗങ്ങളില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇന്‍ഗ്രതിന്‍റെ ചര്‍മം മുഴുവന്‍ കത്തി കൊണ്ട് നീക്കിയ നിലയിലായിരുന്നു. 
advertisement
6/6
ആന്തരികാവയങ്ങളും കണ്ണുകളും ചുഴുന്നെടുത്തതിനു ശേഷം അവ ഓടയില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതക വിവരം എറിക് മുന്‍ഭാര്യയെ ഫോണില്‍ വിളിച്ച് പറഞ്ഞതായും പൊലീസ് ചൂണ്ടിക്കാട്ടി. ഇന്‍ഗ്രിതിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് മെക്‌സിക്കോയില്‍ നടക്കുന്നത്. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
മലയാളം വാർത്തകൾ/Photogallery/Crime/
പ്രണയദിനത്തിൽ ലോകത്തെ നടുക്കിയ ക്രൂരത; കാമുകിയെ കഴുത്തറുത്ത് കൊന്നു: കാമുകൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories