TRENDING:

വീട്ടുവളപ്പില്‍ ചിരട്ടയില്‍ കഞ്ചാവ് ചെടി വളര്‍ത്തി വിദ്യാര്‍ഥികള്‍ക്കടക്കം വില്‍പ്പന; യുവാവ് പിടിയില്‍

Last Updated:
ഇരട്ടയാർ ടണൽസൈറ്റ് ഓലിക്കരോട്ട് വീട്ടിൽ ജോസഫ് മകൻ പ്രവീൺ എന്ന 36 കാരനെയാണ് പോലീസ് പിടികൂടിയത്
advertisement
1/5
വീട്ടുവളപ്പില്‍ ചിരട്ടയില്‍ കഞ്ചാവ് ചെടി വളര്‍ത്തി വിദ്യാര്‍ഥികള്‍ക്കടക്കം വില്‍പ്പന; യുവാവ് പിടിയില്‍
ചിരട്ടയില്‍ കഞ്ചാവ് ചെടി വളര്‍ത്തി വിദ്യാര്‍ഥികള്‍ക്കടക്കം വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍.   ഇരട്ടയാർ ടണൽസൈറ്റ് ഓലിക്കരോട്ട് വീട്ടിൽ ജോസഫ് മകൻ പ്രവീൺ എന്ന 36 കാരനെയാണ് പോലീസ് പിടികൂടിയത്.
advertisement
2/5
ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി V.A നിഷാദ് മോന്റെ നേതൃത്വത്തിൽ ഡാൻസാഫ്ടീം അംഗങ്ങളും കട്ടപ്പന പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
advertisement
3/5
പിടിയിലായ പ്രവീൺ സ്വന്തം വീട് കേന്ദ്രീകരിച്ചാണ് വിദ്യാർത്ഥികൾ അടക്കമുള്ള ആളുകൾക്ക് കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്. ഇയാളുടെ വീടിനോട് ചേർന്ന് നാല് കഞ്ചാവ് തൈകൾ ചിരട്ടയില്‍ നട്ടു പരിപാലിച്ചു പോന്നിരുന്നതും പരിശോധനയിൽ കണ്ടെത്തി.
advertisement
4/5
ഇയാളുടെ വീട്ടിൽ  സംശയാസ്പദമായ സാഹചര്യത്തില്‍ നിരവധി ആളുകൾ വന്നു പോകുന്നതായി വിവരം ലഭിച്ചതോടെ  നീണ്ട നാളത്തെ നിരീക്ഷണങ്ങൾക്കും അശാന്ത പരിശ്രമത്തിനും ഒടുവിലാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്.
advertisement
5/5
പിടികൂടുമ്പോൾ ഇയാളുടെ കൈവശം വിൽപ്പനയ്ക്കായി കരുതിയിരുന്ന 6 പൊതി കഞ്ചാവ് ഉണ്ടായിരുന്നു.  ഇയാള്‍ക്ക് വില്പനയ്ക്ക് കഞ്ചാവ് ലഭിക്കുന്നത് എവിടെ നിന്നാണെന്നും മറ്റേതെങ്കിലും ഇടനിലക്കാർ ഉണ്ടോ എന്നും കൂടുതൽ ആയി അന്വേഷിക്കേണ്ടതുണ്ടെന്ന് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ പറഞ്ഞു അന്വേഷണ സംഘത്തിൽ ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളായ സതീഷ് ഡി, സുദീപ്,അനൂപ്, ബിനീഷ്, ടോം സ്കറിയ എന്നിവരാണ് ഉണ്ടായിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Crime/
വീട്ടുവളപ്പില്‍ ചിരട്ടയില്‍ കഞ്ചാവ് ചെടി വളര്‍ത്തി വിദ്യാര്‍ഥികള്‍ക്കടക്കം വില്‍പ്പന; യുവാവ് പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories